ഗവർണറെക്കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിച്ച് നിയമസഭയെ സർക്കാർ അപമാനിച്ചു -എം.ടി. രമേശ്
text_fieldsതൃശൂർ: ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനത്തിൽ ഗവർണറെക്കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിച്ച് നിയമസഭയെ സർക്കാർ അപമാനിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പുത്തരിക്കണ്ടം മൈതാനത്താണ് രാഷ്ട്രീയ പ്രസംഗം നടത്തേണ്ടത്. നിയമസഭ അതിനുള്ള വേദിയല്ല. ഗവർണർ പദവിയോട് സർക്കാർ കാണിച്ച അനാദരവാണിത്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ നിയമസഭ വേദിയാക്കരുെതന്ന് രമേശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.പി.എ സർക്കാറിെൻറ കാലത്തെക്കാൾ കൂടുതൽ സഹായം എൻ.ഡി.എ സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. 3,000 കോടി രൂപയുടെ ധനസഹായം കേരളത്തിന് നരേന്ദ്ര മോദി സർക്കാർ അനുവദിച്ചു. കേന്ദ്രം നൽകിയ തുക സംസ്ഥാന സർക്കാർ കൃത്യമായി ചെലവഴിച്ചില്ല.
നരേന്ദ്ര മോദിക്കെതിരെ രാജ്യവ്യാപകമായുണ്ടാകുന്ന സഖ്യം കേരളത്തിലും ഉണ്ടാക്കുമോയെന്ന് കോൺഗ്രസും സി.പി.എമ്മും വ്യക്തമാക്കണം. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കി ബി.ജെ.പിയോടും എൻ.ഡി.എയോടും മത്സരിക്കാനുള്ള ആർജവവും രാഷ്ട്രീയ മര്യാദയും കാണിക്കാൻ കോൺഗ്രസും സി.പി.എമ്മും തയാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.