സി.പി.എമ്മും ലീഗും മുസ്ലിംകളുടെ മനസ്സിൽ തീ കോരിയിടുന്നു -എം.ടി. രമേശ്
text_fieldsമലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ സി.പി.എമ്മും ലീഗും മുസ്ലിംകളുടെ മനസ്സിൽ തീ കോരിയിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മലപ്പുറത്ത് നടന്ന ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമ ഭേദഗതി മുസ്ലിംകളെ രാജ്യത്തുനിന്ന് നാടുകടത്താനുള്ള തന്ത്രമാണെന്ന രീതിയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും ലീഗും തീവ്രമുസ്ലിം സംഘടനകളും പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിലും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. രാഷ്ട്രീയലാഭത്തിനായി രാജ്യത്തെ മതത്തിെൻറ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ സ്റ്റേഷൻ പരിസരത്ത് നടന്ന സമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ജനചന്ദ്രന്‍, സി. വാസുദേവന്‍, സി.കെ. കുഞ്ഞുമുഹമ്മദ്, കെ. നാരായണന്‍, എം. പ്രേമന്‍, കെ.കെ. സുരേന്ദ്രന്‍, അഡ്വ. ടി.കെ. അശോക് കുമാര്‍, അഡ്വ. മാഞ്ചേരി നാരായണന്‍, ഗീത മാധവന്‍, ഡോ. കുമാരി സുകുമാരന്‍, വി. ഉണ്ണികൃഷ്ണന്‍, എം.കെ. ദേവീദാസ്, അഡ്വ. എന്‍. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി രവി തേലത്ത് സ്വാഗതവും കെ.സി. വേലായുധന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.