എം.ടി. രവീന്ദ്രൻ: എം.ടിയുടെ തറവാട്ടിൽനിന്ന് ഒരെഴുത്തുകാരൻ
text_fieldsആനക്കര: എം.ടി എന്ന സാഹിത്യഭൂപടത്തിലെ വടവൃക്ഷത്തിെൻറ ചുവട്ടില്‍ ഒരെഴുത്തുകാരന് മറഞ്ഞിരിപ്പുണ്ട്. കൂടല്ലൂർ മാടത്തു തെക്കേപ്പാട്ടെന്ന, ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ, സാക്ഷാൽ എം.ടിയുടെ തറവാട്ടിലെ മറ്റൊരു എഴുത്തുകാരന് എം.ടി. രവീന്ദ്രൻ. 'എം.ടിയും കൂടലൂരും' എന്ന ലേഖനസമാഹാരം ഉള്‍െപ്പടെ നാല് രചനകളുടെ കർത്താവാണ്, എം.ടിയുടെ ചെറിയമ്മയുടെ മകന്‍കൂടിയായ ഇദ്ദേഹം. ജ്യേഷ്ഠെൻറ കഴിവുകള്‍ക്ക് മുന്നില്‍ താൻ ഒന്നുമെല്ലന്ന് 76കാരനായ രവീന്ദ്രൻ പറയുന്നു. കഴിഞ്ഞ 38 വര്‍ഷം ആനക്കര കോഒാപറേറ്റിവ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം അക്കാലത്തും ബാലകവിതകളും മറ്റുമെഴുതി ശ്രദ്ധേയമായിരുന്നു.
രവീന്ദ്രെൻറ പുഴക്കൊരു പൂവും നീരും എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. കൂടലൂരിലെ എഴുത്തുകാരെൻറ ജന്മരക്തമുണ്ട് ഈ എഴുത്തിലെന്നും ഒരു ദേശത്തിെൻറ കഥ ഇങ്ങനെ കൃത്യമായി ഓർമയിലെഴുതാൻ കൂടലൂരിെൻറ താവഴിയിലുള്ള ഒരാൾക്കേ കഴിയൂവെന്നും അതിനു എം.ടി രവീന്ദ്രൻ തന്നെ വേണമെന്നും അവതാരികയിൽ കഥാകൃത്ത് വി.ആർ. സുധീഷ് എഴുതിയിട്ടുണ്ട്.
മരിച്ചുകൊണ്ടിരിക്കുന്ന പുഴനോക്കി, ഒരു ചെറു മണൽക്കൂനയെങ്കിലും ഉയർത്തി പിതൃതർപ്പണത്തിനായി കഴിയില്ലെന്നോർത്തു വേനൽപ്പുഴക്ക് മനസ്സുകൊണ്ട് വേദനയോടെ പൂവും നീരും നൽകുകയും ഇവിടെ പുഴയൊഴുകിയ ഒരു വഴിയുണ്ടായിരുന്നെന്ന് പറഞ്ഞിട്ട്, കാലം മായ്ച്ച കാഴ്ചകളും ഗതകാല ഗന്ധങ്ങളും ഓർത്തെടുക്കുകയാണ് പുഴക്കൊരു പൂവും നീരും എന്ന കൃതിയിൽ എം.ടി. രവീന്ദ്രൻ. സഹസ്രപൗർണമിയുടെ ദർശനസൗഭാഗ്യം എന്ന ലേഖനത്തിൽ, താൻ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്നുവിളിക്കുന്ന എം.ടി. വാസുദേവൻ നായരെക്കുറിച്ചാണ് പറയുന്നത്.
നിരന്തരമായിട്ടുള്ള വായനയിലൂടെയാണ് രവീന്ദ്രന് വളര്‍ന്നത്. കാലദൂതെൻറ വരവ്, എം.ടിയും കൂടല്ലൂരും, കുറുക്കെൻറ കല്യാണം തുടങ്ങിയവയാണ് അദ്ദേഹത്തിേൻറതായി പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങൾ. ഭാര്യ ശാന്തകുമാരി ജില്ല രജിസ്ട്രാർ ആയിരുന്നു. മക്കള്‍: ലേഖ, ആര്യ. എം.ടിയുടെ തറവാടു വീടിന് തൊട്ടാണ് രവീന്ദ്രനും കുടുംബവും താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.