ഇടശ്ശേരിയുടെ ‘ഇസ്ലാമിലെ വന്മല’ ഇന്നേറെ പ്രസക്തം –എം.ടി
text_fieldsകുറ്റിപ്പുറം: സമകാലിക രാഷ്ട്രീയസാഹചര്യത്തിൽ ഇടശ്ശേരി കവിതകളിൽ ഏറെ പ്രസക്തം ‘ഇസ്ലാമിലെ വന്മല’ യാണെന്ന് എം.ടി. വാസുദേവൻ നായർ. ഇടശ്ശേരി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റിപ്പുറം പാലം, പൂതപ്പാട്ട് തുടങ്ങിയ ഇടശ്ശേരി കവിതകളാണ് ജനമനസ്സുകളിലിടം പിടിച്ചത്. എന്നാൽ, മതേതരത്വത്തിെൻറ പ്രതീകമായ ‘ഇസ്ലാമിലെ വന്മല’ ചർച്ച ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്നും ഇടശ്ശേരി മാനവികതക്കും പരിസ്ഥിതിക്കുമായി പടവാളുയർത്തിയ കവിയാണെന്നും എം.ടി പറഞ്ഞു.
ആ കവിതയിലെ ‘ഞാൻ നൂറുശതമാനം ആര്യക്കൂറും കുടുമയുമുള്ള ഹിന്ദു, മാപ്പിളെ നീ എൻ അലവി ആകെ തോളിൽ കൈയിട്ട് നടന്നുകൊള്ളൂ’ എന്ന വരി ചൊല്ലിയാണ് അദ്ദേഹം പ്രസംഗമവസാനിപ്പിച്ചത്.
രാധാമണി അയിങ്കലത്ത് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസമദ് സമദാനി, സാറ ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഫസീന അഹമ്മദ് കുട്ടി, ഡോ. കെ. ശ്രീകുമാർ, കെ.ആർ. ബാലൻ, നജീബ് കുറ്റിപ്പുറം, നിവേദിത എന്നിവർ സംസാരിച്ചു. സന്തൂർ കച്ചേരി, കവിയരങ്ങ്, ചിത്രവും പാട്ടും എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.