എം.ടിക്കെതിരായ അസഹിഷ്ണുതയില്‍ പ്രതിഷേധം വ്യാപകം
text_fieldsകോഴിക്കോട്: മലയാളത്തിന്‍െറ വിശ്വകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധം വ്യാപകം. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാണ് സംഘ്പരിവാര്‍ നീക്കമെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും വ്യക്തികളും രംഗത്തത്തെി.
അഭിപ്രായം പറയാനുള്ള അവകാശം എം.ടിക്കുണ്ടെന്നും അത് തടയാന്‍ ആര്‍ക്കും അധികാരമില്ളെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. എം.ടിയെ ചെറുതാക്കുന്നവിധം ബി.ജെ.പി നേതാവ് സംസാരിച്ചത് ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ അധിക്ഷേപങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എം.കെ. രാഘവന്‍ എം.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുത്തുകാരന്‍ പറയണമെന്ന് ബി.ജെ.പി നേതൃത്വം ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നിലപാട് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ളെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു. കറന്‍സി നിരോധനത്തെ കുറിച്ച് പറയാന്‍ എം.ടിക്ക് എന്തവകാശമുണ്ടെന്ന ബി.ജെ.പി നേതാവിന്‍െറ ചോദ്യം കടുത്ത അസഹിഷ്ണുതയാണ്. എം.ടിയുടെ വാക്കുകളെ സംഘ്പരിവാര്‍ ഭയപ്പെടുന്നുവെന്നാണ് ആക്രോശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വിമര്‍ശിക്കുന്നവര്‍ സംസ്കാരത്തെയും ജനാധിപത്യത്തെയുമാണ് വെല്ലുവിളിക്കുന്നത്.
ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിക്കുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും സി.പി.എം ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദുരിതചിത്രം എടുത്തുപറഞ്ഞ എം.ടിയെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുതയും ഫാഷിസ്റ്റ് മുഖവും ഒരിക്കല്‍കൂടി വെളിപ്പെട്ടെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സാധാരണക്കാരന്‍െറ അനുഭവം തുറന്നുപറയാന്‍ എം.ടി കാണിച്ച ധൈര്യം സത്യസന്ധതയുടേതാണ്. ഭയപ്പെടുത്തി നാവടപ്പിക്കാമെന്ന ചിന്ത കേരളത്തില്‍ വിലപ്പോവില്ല. ജ്ഞാനപീഠം ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ മധുരം വിതരണം ചെയ്ത സംഘ്പരിവാറില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരെഴുത്തുകാരനും ചിന്തിക്കുന്നില്ളെന്നും സിദ്ദിഖ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
എം.ടിക്കെതിരെ ഭീഷണിമുഴക്കിയ ബി.ജെ.പി നേതാക്കളുടെ നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. എം.ടിയെ പോലുള്ള എഴുത്തുകാരനെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാനുള്ള സംഘ്പരിവാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. അസഹിഷ്ണുതയാണ് ഇത് കാണിക്കുന്നതെന്നും ജില്ല കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് എം.ടിക്കു നേരെയുണ്ടായതെന്ന് സബര്‍മതി സാംസ്കാരിക വേദി യോഗം വിലയിരുത്തി. ചെയര്‍മാന്‍ അഡ്വ. ഐ. മൂസ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. എം. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ളെന്ന് എഴുത്തുകാരി പി. വത്സല മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.