പി.എസ്.സി നിലപാട് ജനതാൽപര്യം സംരക്ഷിക്കാനല്ല –എം.ടി
text_fieldsകോഴിക്കോട്: പരീക്ഷകൾ മലയാളത്തിൽ പാടില്ലെന്ന പി.എസ്.സി നിലപാട് ജനതാൽപര്യം സംരക ്ഷിക്കാനല്ലെന്ന് എം.ടി. വാസുദേവൻ നായർ. വിദേശികൾ ഇവിടെ ഭരണം നടത്തിയത് മലയാളത്തില ാണ്. കലക്ടർമാരായ വില്യം ലോഗനും വില്യം ഡ്യൂമർ ഗുമ്മും മലയാളം പഠിക്കുകയും രചനകൾ നട ത്തുകയും ചെയ്തത് ഇവിടത്തെ ഭരണാധികാരികൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ഓണനാളിലെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. വാസുദേവൻ നായർ. ഒ. ചന്തുമേനോെൻറ ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഡ്യൂമറാണ്.
ഭാഷ നിലനിൽപ്പിെൻറ കാര്യമാണ്. സ്വാതന്ത്ര്യത്തിെൻറ പ്രശ്നമാണ്. റഷ്യൻ ഭാഷ അടിച്ചേൽപിച്ച് കസാഖ് ഭാഷയെ കൊല്ലാൻ ശ്രമിച്ചതാണ് സോവിയറ്റ് യൂനിയനിൽനിന്ന് കസാഖ്സ്താൻ വിട്ടുപോകാൻ കാരണം. ആ അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കട്ടെ. ഈ സമരം ഭാഷയെ അവഗണിക്കരുതെന്ന് ഓർമിപ്പിക്കാനാണെന്നും എം.ടി പറഞ്ഞു. കെ. രാധൻ അധ്യക്ഷത വഹിച്ചു.
ഡോ.എം.എൻ. കാരശ്ശേരി, യു.കെ. കുമാരൻ, കെ.ഇ.എൻ, ഡോ.പി.കെ.പോക്കർ, ജാനമ്മ കുഞ്ഞുണ്ണി, വിൽസൺ സാമുവൽ, ടി.പി. കുഞ്ഞിക്കണ്ണൻ, യു. ഹേമന്ത് കുമാർ, അഷ്റഫ് കുരുവട്ടൂർ, ഡോ.വി.പി. മാർക്കോസ്, വി.ടി. ജയദേവൻ, ഇ.പി. ജ്യോതി, വി.കെ. ആദർശ്, ഡോ. കെ.വി. തോമസ്, ഇ.കെ. ശ്രീനിവാസൻ, രമേശ് കാവിൽ, കെ.വി. തോമസ്, പി.ആർ. നാഥൻ, ഡോ.പി. സുരേഷ്, സി.കെ. സതീഷ് കുമാർ, ദേവേശൻ പേരൂർ, വാരിജാക്ഷൻ, എ.വി. സുധാകരൻ, ഓണിൽ രവീന്ദ്രൻ, ടി.വി. ബാലൻ, സി.എം. മുരളീധരൻ, പ്രഫ. ജോബ് കാട്ടൂർ എന്നിവർ പങ്കെടുത്തു. മലപ്പുറത്ത് സംയുക്ത സമരസമിതി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ഉപവാസ സമരം ഗ്രന്ഥശാല സംഘം സംസ്ഥാന കൗൺസിൽ അംഗം കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.