മുഹമ്മദ് നിയാസും വിജു എബ്രഹാമും ഹൈകോടതി ജഡ്ജിമാർ
text_fieldsകൊച്ചി: കേരള ഹൈകോടതിയിേലക്ക് രണ്ട് പുതിയ ജഡ്ജിമാർകൂടി. ഹൈകോടതി അഭിഭാഷകരായ മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ അഡീഷനൽ ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. 1995ൽ നിയമബിരുദം നേടിയവരാണ് ഇരുവരും. 2019ലാണ് ഇരുവരെയും ൈഹകോടതി കൊളീജിയം ശിപാർശ ചെയ്തത്.
തലശ്ശേരി ചൊവ്വാകാരൻ പുതിയപുരയിൽ കുടുംബാംഗമായ മുഹമ്മദ് നിയാസ് പി.എസ്.സി മുൻ ചെയർമാൻ പരേതനായ സാവാൻകുട്ടിയുടെ മകനാണ്. മാതാവ്: മറിയം. നിയമവിദ്യാർഥി പർവേസ്, സ്കൂൾ വിദ്യാർഥികളായ ഷെസ, ഫൈസ എന്നിവരാണ് മക്കൾ. കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടിയ ശേഷം കോഴിക്കോടും പിന്നീട് 1997ൽ ഹൈകോടതിയിലും പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, സിവിൽ, ക്രിമിനൽ, െകാഫെപോസ നിയമങ്ങളിൽ വിദഗ്ധനാണ്.
എറണാകുളം ആംപ്രയിൽ കുടുംബാംഗമായ വിജു എബ്രഹാമിെൻറ പിതാവ് എ.കെ. അവിരയും ഹൈകോടതി അഭിഭാഷകനായിരുന്നു. കുഞ്ഞൂഞ്ഞമ്മയാണ് മാതാവ്. ഭാര്യ: സുനി. മകൻ: അവിര. 1996ൽ പ്രാക്ടീസ് ആരംഭിച്ച വിജു 2011 മുതൽ 2016വരെ ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. എസ്.ബി.ഐ, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയുടെ സ്റ്റാൻഡിങ് കോൺസലായി പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ ഹൈകോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.