ഐ.എസ് ബന്ധം: കാണാതായ മലയാളിയുടെ ഫേസ്ബുക് അക്കൗണ്ട് സജീവം
text_fieldsകാസര്‍കോട്: പടന്നയില്‍നിന്ന് കാണാതായി ഐ.എസ് മേഖലയിലേക്ക് കുടിയേറിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാജിദ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഐ.എസ് പതാക പ്രഫൈല്‍ ചിത്രമാക്കി സത്യവിശ്വാസികളോട് ധര്‍മസമരത്തിന് ആഹ്വാനംകുറിച്ചാണ് സാജിദിന്‍െറ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും സജീവമായത്.
2015 ജൂലൈ 23ന് ഫേസ്ബുക്കില്‍നിന്ന് പിന്മാറിയ സാജിദ് തിങ്കളാഴ്ച രാവിലെ 8.07നാണ് വീണ്ടും സജീവമായത്. കുറെപേരെ ഒരുമിച്ച് കാണാതാവുകയും യാത്രരേഖകള്‍ പ്രകാരം ഇവര്‍ സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ പോയതാകാമെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തൃക്കരിപ്പൂര്‍, പടന്ന മേഖലയിലെ കാണാതായവരില്‍നിന്ന് ആദ്യമായാണ് ഒരാളുടെ നിലപാട് ഈ രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി? അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക’ എന്ന് കുറിച്ചുകൊണ്ടാണ് സാജിദ് വീണ്ടും സജീവമായത്. കവര്‍ചിത്രത്തിലെ ഐ.എസ് പതാകയില്‍ ‘ഞങ്ങളുടെ ലക്ഷ്യം ഖുര്‍ആനിലെ നിയമചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കുക എന്നതാണ്. അങ്ങനെ അല്ലാഹുവിന്‍െറ വാക്കുകള്‍ മറ്റെല്ലാത്തിനും ഉയരത്തില്‍ എത്തിക്കാന്‍ അല്ലാഹുവിന്‍െറ സഹായത്തോടെ ഞങ്ങള്‍ പരിശ്രമിക്കും. ലക്ഷ്യത്തിലത്തൊന്‍ ഞങ്ങള്‍ക്കുള്ളതെല്ലാം കൊണ്ട് പരിശ്രമിക്കും. ആരൊക്കെ അതിന് തടസ്സം നിന്നാലും ഞങ്ങളിലെ അവസാന ആള്‍ വീഴുന്നതുവരെ ശരീരവും സമ്പത്തും കൊണ്ട് പോരാടും’ എന്ന് കുറിച്ചിട്ടുണ്ട്.
പ്രഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് ‘മുശ്രിക്കുകള്‍ അവരുടെ ശിര്‍ക്കിനെ പല നാമങ്ങള്‍ നല്‍കി യഥാര്‍ഥ ശിര്‍ക്കിനെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ കാലത്ത് സയ്യിദ്മാരോട് ദുഅവര്‍ ‘ശിര്‍ക്കിനെ തവസുല്‍’ എന്ന് വിളിക്കുമായിരുന്നു. ഇന്ന് നമ്മുടെ കാലത്ത് അവര്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ട് അവരുടെ ദൈവങ്ങളെ പ്രസിഡന്‍റ്, രാജാവ്, മെംബര്‍ ഓഫ് പാര്‍ലമെന്‍റ് etc എന്നൊക്കെ വിളിക്കുന്നു. അവര്‍ അവരുടെ ശിര്‍ക്കിനെ ഡെമോക്രസി, സെക്കുലറിസം, ഇന്‍റര്‍നാഷനല്‍ലോ, ഫ്രീഡം ഓഫ് സ്പീച്ച് എന്നും വിളിക്കുന്നു’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. @abuayisha2016 എന്ന ടെലഗ്രാം ഐ.ഡിയാണ് വിലാസമായി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ കനകമലയില്‍നിന്ന് പിടികൂടിയ സമീറലിയില്‍നിന്ന് കണ്ടത്തെിയ ടെലഗ്രാം ഐ.ഡിയും ഇതുതന്നെയാണ്. മുഹമ്മദ് സാജിദിന്‍െറ ഫേസ്ബുക്ക് സജീവമായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആ വഴിക്ക് അന്വേഷണം നടക്കുമെന്നും തിരോധാനം അന്വേഷിക്കുന്ന എന്‍.ഐ.എ ഡിവൈ.എസ്.പി വിക്രമന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.