ഒളിമ്പ്യൻ മുഹമ്മദ് അനസിന് അക്ഷരവീടിന്റെ സ്നേഹാദരവ്
text_fieldsകടയ്ക്കൽ (കൊല്ലം): ഇന്ത്യൻ കായിക ഭൂപടത്തിൽ അർജുന അവാർഡുകൊണ്ട് പേരെഴുതിച്ചേർത്ത ഒ ളിമ്പ്യൻ മുഹമ്മദ് അനസിന് ഇരട്ടി മധുരവുമായി അക്ഷരവീടിെൻറ സ്നേഹാദരവ്. മലയാളത് തിെൻറ 51 അക്ഷരങ്ങൾ ചേർത്ത് നിർത്തി ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടന ‘അമ്മ’യും ധനവി നിമയ രംഗത്തെ ആഗോള സ്ഥാപനം യൂനിമണിയും ആരോഗ്യരംഗത്തെ അന്തർദേശീയ ബ്രാൻഡ് എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിലെ പ്രതിഭകൾക്കായി നൽകുന്ന അംഗീകാരമാണ് ‘അക്ഷരവീട്’. പത്മശ്രീ ജി. ശങ്കറിെൻറ നേതൃത്വത്തിൽ ഹാബിറ്റാറ്റാണ് അക്ഷരവീട് ഒരുക്കുക.
നിലമേൽ വളയിടം അനസ് മൻസിലിൽ പരേതനായ യഹിയാ-ഷീനാ ദമ്പതികളുടെ മകനാണ് അനസ്. ബാല്യം മുതൽ കായികമേഖലയിൽ താൽപര്യം പ്രകടിപ്പിച്ച അനസിനെ കായികാധ്യാപകനും നിലമേൽ സ്വദേശിയുമായ അൻസറാണ് തുടക്കത്തിൽ പരിശീലിപ്പിച്ചത്. ദേശീയ സ്കൂൾ കായികമേളയിൽ 400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീം അംഗമായതാണ് ആദ്യ നേട്ടം. അന്തർ സർവകലാശാല മെഡലുകളും ദേശീയ റെക്കോഡും ഏഷ്യൻ ഗെയിംസ് മെഡലുകളും വാരിക്കൂട്ടിയ അനസ് 2016 റിയോ ഒളിമ്പിക്സിൽ ദേശീയ റെക്കോഡ് ഭേദിച്ചു.
ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക് മീറ്റ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിൽ നേട്ടങ്ങൾ കൊയ്തു. സ്വന്തം െറക്കോഡുകൾ തന്നെ തിരുത്തി ജൈത്രയാത്ര തുടരുന്നതിനിടെയാണ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചത്. സഹോദരൻ മുഹമ്മദ് അനീസും കായിക പ്രതിഭയാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ അക്ഷരവീടാണ് അനസിനു തയാറാകുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പിതാവിെൻറ മരണം. പിന്നീട് ഉമ്മയുടെയും ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.