കനയ്യക്ക് ഇടതുപക്ഷത്തേക്ക് മടങ്ങേണ്ടി വരുമെന്ന് മുഹമ്മദ് മുഹ് സിൻ
text_fieldsപാലക്കാട്: കനയ്യ കുമാർ ഉയർത്തി പിടിച്ച രാഷ്ട്രീയം കോൺഗ്രസ് പാർട്ടിയിൽ എത്രമാത്രം നടപ്പാക്കാൻ സാധിക്കും എന്ന ചോദ്യം ഉയരുന്നുണ്ടെന്ന് സി.പി.ഐ നേതാവും എം.എൽ.എയുമായ മുഹമ്മദ് മുഹ് സിൻ. ഇടതുപക്ഷ, വിദ്യാർഥി, ദലിത് രാഷ്ട്രീയം ഉയർത്തിപിടിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും മുഹ് സിൻ പറഞ്ഞു.
കനയ്യ ഉയർത്തിപിടിച്ച രാഷ്ട്രീയവും സന്ദേശവും കാപട്യമാണോ എന്ന ധാരണ പൊതുജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇടത്, ദലിത് രാഷ്ട്രീയം ഉയർത്തിപിടിക്കാനും അത് കോൺഗ്രസിൽ വലിയ പ്രതിഫലനത്തിന് വഴിവെക്കുകയും ചെയ്താൽ നന്നാവും.
കോൺഗ്രസിലേക്ക് പോകാനുള്ള കനയ്യയുടെ തീരുമാനം തെറ്റായിപോയെന്ന് കരുതുന്നു. ഇടതുപക്ഷത്ത് നിന്ന് കോൺഗ്രസിലേക്ക് പോയിട്ടുള്ള നേതാക്കളുടെ രാഷ്ട്രീയം അവസാനിക്കുന്നതാണ് കണ്ടിരിക്കുന്നത്. സി.പി.ഐയിൽ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയിൽ അർഥവുമില്ല.
കനയ്യ ഉയർത്തി പിടിച്ച രാഷ്ട്രീയവുമായി മുന്നോട്ടു പോയാൽ അദ്ദേഹത്തിന് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും ഇടതുപക്ഷത്തേക്കും തിരികെ വരേണ്ടി വരുമെന്നും മുഹ് സിൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.