നിഷാമിനു പരോൾ; മൂന്നുദിവസം മാതാവിനൊപ്പം കൊച്ചിയിൽ
text_fieldsകൊച്ചി: ഭാഗിക പരോൾ ലഭിച്ച ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം കൊച്ചിയിലെത്തി. രോഗശയ്യയിലുള്ള മ ാതാവിനെ സന്ദർശിക്കാനാണ് ഹൈകോടതി നിഷാമിന് മൂന്നു പകൽ പരോൾ അനുവദിച്ചത്. തിങ്കളാഴ്ച മുതൽ മൂന്നുദിവസം മാതാ വിനൊപ്പം കഴിയാനാണ് അനുമതി. ഞായറാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് കൊച്ചിയിൽ കൊണ്ടുവന്ന നിഷാമിനെ എറണാ കുളം സബ്ജയിലിൽ പാർപ്പിച്ചശേഷം തിങ്കളാഴ്ച രാവിലെ ഒമ്പേതാടെ കടവന്ത്രയിലെ ഫ്ലാറ്റിൽ എത്തിച്ചു.
മൂന്നുദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ നിഷാമിന് മാതാവിനൊപ്പം കഴിയാം. തുടർന്ന് സബ്ജയിലിലേക്ക് മാറ്റും. പരോൾ കഴിഞ്ഞാൽ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. ചികിത്സയിൽ കഴിയുന്ന 70കാരിയായ മാതാവിനെ ശുശ്രൂഷിക്കാൻ ഒരാഴ്ച നിഷാമിന് പരോൾ ആവശ്യപ്പെട്ട് ഭാര്യ അമലാണ് ഹൈകോടതിയെ സമീപിച്ചത്. ഒമ്പതു ക്രിമിനൽ കേസിൽ പ്രതിയായ നിഷാമിന് സാധാരണ പരോൾ അനുവദിക്കുന്നതിനെ സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്നാണ് ഭാഗിക പരോളായത്.
യാത്രയിലോ മാതവിനൊപ്പമുള്ള സമയത്തോ മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന ഉപാധിയോടെയാണ് പരോൾ. ഫോൺ ഉപയോഗിക്കാനും അനുവാദമില്ല. മൂന്നുദിവസവും എ.എസ്.െഎ അടക്കം നാലു പൊലീസുകാരുടെ നിരീക്ഷണത്തിലായിരിക്കും. 2015 ജനുവരി 29ന് പുലർച്ച മൂന്നിനാണ് തൃശൂർ ശോഭ സിറ്റിയിൽ സുരക്ഷ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം മർദിച്ചത്. 19 ദിവസം ചികിത്സയിൽ കഴിഞ്ഞ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.