വിവാദവ്യവസായി നിസാമിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി
text_fieldsകണ്ണൂർ: തൃശൂർ ശോഭാസിറ്റി സെക്യൂരിറ്റിജീവനക്കാരൻ ചന്ദ്രബോസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട വിവാദവ്യവസായി മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് പൂജപ്പുരയിലേക്ക് കൊണ്ടുപോയത്. ജയിൽ ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. എൻ.െഎ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തുന്നുവെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജയിൽ മാറ്റിയതെന്നും സൂചനയുണ്ട്.
2015 ജനുവരി 29നാണ് ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റിജീവനക്കാരൻ ചന്ദ്രബോസിനെ നിസാം തെൻറ ഹമ്മർ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ചികിത്സയിലിരുന്ന ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു. 2016 ജനുവരി 21ന് തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തവും 24 വർഷം തടവും ശിക്ഷ വിധിച്ചു. മേനാനില തകരാറിലാണെന്ന വാദമുയർത്തി തടവുശിക്ഷയിൽ ഇളവുനേടാൻ നിസാം ശ്രമം നടത്തിെയങ്കിലും പരാജയപ്പെട്ടു. ജയിലിൽനിന്ന് നിസാം മൊബൈൽ ഫോണിൽ വിളിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ബന്ധുക്കളും സഹോദരങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.