മുസ് ലിം സമം തീവ്രവാദം എന്ന ആശയം പ്രചരിപ്പിക്കാനാണ് വൈദികൻ വിഷം തുപ്പിയത് -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: മുസ് ലിം സമം തീവ്രവാദം എന്ന ആശയം സംഘ്പരിവാറിന്‍റേതാണെന്നും ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് വൈദികൻ വിഷം തുപ്പിയതെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതൊരു സോറി പറഞ്ഞത് കൊണ്ട് പരിഹരിക്കപ്പെടുന്ന വിഷയമല്ല. ഉദ്ദേശിച്ചതുപോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യംവെച്ചിട്ടാണ് വൈദികൻ അങ്ങനെ പറഞ്ഞത്. പിന്നീട് മാപ്പ് പറയുന്നതില്‍ എന്തർഥമെന്നും മന്ത്രി റിയാസ് ചോദിച്ചു.
മന്ത്രി അബ്ദുറഹ്മാനെതിരെ വൈദികൻ നടത്തിയ പരാമർശം സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകള്‍ക്കൊപ്പം നിന്നാണ്. ഇത് കേരളമാണെന്നും മതനിരപേക്ഷ മണ്ണ് ആണെന്നുമുള്ള തിരിച്ചറിവാണ് സോറിയിലേക്കെത്തിയത്.
നാളെ കേരളത്തില്‍ ഇത്തരം വൃത്തികേടുകള്‍ വിളിച്ചു പറഞ്ഞ് സോറി പറയാത്ത നിലയിലേക്ക് ജനങ്ങളുടെ മനസ് മാറ്റിയെടുക്കാൻ മണ്ണ് പാകപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. വളരെ ബോധപൂര്‍വം ഇത്തരം പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ല എന്നത് അദ്ഭുതകരമാണ്.
യു.ഡി.എഫ് നേതൃത്വത്തിലെ പലരും ഇതിനെതിരെ മിണ്ടിയിട്ടില്ല. അത് എന്തുകൊണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.