നിരാലംബരുടെ കണ്ണീരൊപ്പാൻ മുഹമ്മദിെൻറ കുട്ടിക്കച്ചവടം
text_fieldsനാദാപുരം: രോഗശയ്യയിൽ കണ്ണീർ വാർക്കുന്നവർക്ക് ഏഴ് വയസ്സുകാരെൻറ ഇത്തിരിപ്പോന്ന കൈത്താങ്ങ്. കുമ്മങ്കോട് തെറ്റത്ത് മൊയ്തുവിെൻറ മകൻ മുഹമ്മദ് ആണ് കുട്ടിക്കച്ചവടത്തിൽനിന്ന് കിട്ടുന്ന പങ്ക് രോഗികൾക്ക് നൽകി മാതൃകയായത്.
കടമേരി മാപ്പിള യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ലോക്ഡൗണിൽ രക്ഷിതാവിെൻറ സഹായത്തോടെ ആദ്യം വാട്സ്ആപ് വഴി ധന സഹായം അഭ്യർഥിച്ച് രോഗികളുടെ അക്കൗണ്ടിലേക്ക് പണം നൽകിയാണ് തുടക്കംകുറിച്ചത്. ഇത്തരത്തിൽ കിഡ്നി രോഗിക്ക് ധനസഹായം എത്തിക്കുകയും നിർധന കുടുംബത്തിന് വീട് നിർമിക്കാൻ ഫണ്ട് ശേഖരിച്ച് നൽകുകയുണ്ടായി.
കോവിഡ് വിലക്കുകൾ നീങ്ങിയതോടെ വീടിന് മുന്നിൽ കുട്ടിക്കച്ചവടത്തിന് തുടക്കമിട്ടാണ് ഇപ്പോൾ സാന്ത്വന പ്രവർത്തനത്തിന് മുഹമ്മദ് രംഗത്തിറങ്ങിയിരിക്കുന്നത്. തെൻറ സമ്പാദ്യ കുടുക്കയിൽ നിക്ഷേപിക്കുന്ന തുക നാട്ടുകാരനായ തൃശൂരിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകാനാണ് തീരുമാനം.
സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള തിരിച്ചറിവാണ് സാന്ത്വന രംഗത്തിറങ്ങാൻ മകനെ പ്രേരിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. തെൻറ സഹപഠികൾക്ക് കോവിഡ് കാലത്ത് അക്ഷരവെളിച്ചമായി നോട്ട്ബുക്കുകൾ നൽകിയും മുഹമ്മദ് വേറിട്ട കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.