മുജാഹിദ്: മുനവ്വറലിക്കും റശീദലിക്കുമെതിരായ നടപടിക്ക് സമസ്ത അഞ്ചംഗ സമിതി
text_fieldsമലപ്പുറം: കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പെങ്കടുത്തതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ എന്നിവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചു. ചേളാരിയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് എന്നിവരാണ് സമിതി അംഗങ്ങൾ.
ജനുവരി 10ന് ചേരുന്ന 40 അംഗ കൂടിയാലോചന സമിതിയിൽ തീരുമാനമറിയിക്കും. ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സ്വഹാബത്തിനെയും മുൻഗാമികളെയും മദ്ഹബിെൻറ ഇമാമുമാരെയും തള്ളിപ്പറയുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിെൻറ പരിപാടികളിൽ പെങ്കടുക്കരുതെന്നാവശ്യപ്പെട്ട് സമ്മേളനത്തിന് തൊട്ടുമുമ്പായി സമസ്ത പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ മുനവ്വറലിയും റശീദലിയും സമ്മേളനത്തിൽ പെങ്കടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചത്.
മലപ്പുറം ജില്ല സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡൻറാണ് റശീദലി തങ്ങൾ. മുനവ്വറലിയാകെട്ട എസ്.കെ.എസ്.എസ്.എഫിെൻറ വിദ്യാഭ്യാസ വിഭാഗമായ െട്രൻഡിെൻറ സംസ്ഥാന ചെയർമാനാണ്. ഇരുവരും പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായാണ് മുജാഹിദ് സമ്മേളനത്തിൽ പെങ്കടുത്തതെന്ന അഭിപ്രായമാണ് നേതാക്കൾക്ക്. കൂടിയാലോചന സമിതി അംഗമായ ഉമർ ൈഫസി മുക്കം അടക്കമുള്ള നേതാക്കൾ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അഖീദയുടെ (വിശ്വാസം) ഭാഗമാണ് സമസ്തയുടെ നിലപാടെന്നും ഏതെങ്കിലും സ്ഥാനത്തിരിക്കുന്നുവെന്നതുകൊണ്ട് വിശ്വാസവും നിലപാടും മാറാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
സമസ്തയുടെ നയങ്ങളിൽ നിന്ന് വ്യതിചലിച്ചതിെൻറ പേരിൽ മുസ്തഫൽ ഫൈസി, ഹമീദ് ഫൈസി എന്നിവർക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ മുമ്പ് അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ മുനവ്വറലിയുടെയും റശീദലിയുടെയും കാര്യത്തിൽ നടപടികളുണ്ടാവാത്തതിൽ അണികൾക്കിടയിലും ഒരു വിഭാഗം നേതാക്കൾക്കിടയിലും പ്രതിഷേധം ഉരുണ്ടുകൂടുന്നതിനിടെയാണ് അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
സമസ്തയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ റശീദലി തങ്ങൾ പ്രതികരിച്ചു. സമ്മേളനത്തിൽ പെങ്കടുത്തതിെൻറ പേരിൽ നടപടിയെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയ വിവരം ഒൗദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകോപന സമിതിയിൽ തങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയ വിവരം ഒൗദ്യോഗികമായി അറിയില്ലെന്നും നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മറുപടി നൽകുമെന്നും മുനവ്വറലി തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.