മുജാഹിദ് ലയന സമ്മേളനം ഡിസംബര്‍ 18ന് കോഴിക്കോട്ട്
text_fieldsകോഴിക്കോട്: മുജാഹിദ് വിഭാഗങ്ങളുടെ ലയന സമ്മേളനം ഡിസംബര്‍ 18ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ടി.പി. അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ഒൗദ്യോഗിക വിഭാഗവും സി.പി. ഉമര്‍ സുല്ലമിയുടെ നേതൃത്വത്തിലെ കെ.എന്‍.എം മടവൂര്‍ വിഭാഗവുമാണ് ലയിക്കുന്നത്.
ഇതിന് മുന്നോടിയായി ഇരുവിഭാഗത്തിന്‍െറയും സംയുക്ത കൗണ്‍സില്‍ യോഗം ഡിസംബര്‍ മൂന്നിന് നടക്കും. ഇതിലാണ് ലയനം ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. ഇന്നലെ പെരിന്തല്‍മണ്ണ അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ചേര്‍ന്ന കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തിന്‍െറ പ്രവര്‍ത്തക സംഗമത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് ഈ വിവരം അറിയിച്ചത്.
ഡിസംബര്‍ മൂന്നിന് നടക്കുന്ന സംയുക്ത കൗണ്‍സിലില്‍ ഇരുവിഭാഗം കെ.എന്‍.എമ്മിലെയും കൗണ്‍സിലര്‍മാര്‍ക്ക് പുറമെ പോഷക ഘടകങ്ങളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഐ.എം.ബി, ബിസ്മി എന്നിവയുടെ കൗണ്‍സിലര്‍മാരും സംബന്ധിക്കും. ഈ യോഗത്തിലാണ് ഒൗദ്യോഗികമായി ഐക്യ പ്രഖ്യാപനം.
മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് വിഘടിച്ച എല്ലാ വിഭാഗങ്ങളെയും മാതൃസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ദൗത്യം തുടരുമെന്ന് ഇന്നലത്തെ പ്രവര്‍ത്തക സംഗമത്തിലെ സമാപന പ്രസംഗത്തില്‍ നടത്തിയ കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി എം. മുഹമ്മദ് മദനി വ്യക്തമാക്കി. ആശയ വ്യതിയാനവുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങള്‍ക്കൊടുവില്‍ 2002ലാണ് മുജാഹിദ് സംഘടന രണ്ടായി പിരിഞ്ഞത്.
ഇതിനിടെ, 2013ല്‍ കെ.എന്‍.എമ്മില്‍നിന്ന് നടപടിക്ക് വിധേയരായി വിഘടിച്ചുനില്‍ക്കുന്ന വിഭാഗത്തോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം സംഘടനാതലത്തില്‍ ചര്‍ച്ച ചെയ്തുവരുകയാണ്. ഫറോക്കില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ആശയപരമായ വിയോജിപ്പിനെ തുടര്‍ന്ന് മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എമ്മിന്‍െറയും വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എമ്മിന്‍െറയും ശാഖാതലം തൊട്ട് സംസ്ഥാന തലം വരെയുള്ള മുഴുവന്‍ കമ്മിറ്റികളെയും നേതൃത്വം പിരിച്ചുവിട്ടത്.
വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് വിഷന്‍ എന്ന പേരില്‍ പ്രബോധന സേവന സംഘടനയുണ്ടാക്കി സജ്ജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഈ വിഭാഗത്തെകൂടി തിരിച്ചുകൊണ്ടുവരുന്നതിന് ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.