മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബറിൽ മലപ്പുറത്ത്
text_fieldsകോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ഡിസംബർ 28, 29, 30, 31 തീയതികളിൽ മലപ്പുറത്ത് നടത്താൻ മുജാഹിദ് സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. ‘മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇരുവിഭാഗം മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനമാണിത്.
സംഘടനയുടെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് കരുത്തുപകരുന്ന വിഷൻ 2022 പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിക്കും. ലക്ഷം സ്ഥിരം പ്രതിനിധികൾ പെങ്കടുക്കും. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതർ, രാഷ്ട്രീയ, സാംസ്കാരിക നായകർ, ഭരണകർത്താക്കൾ എന്നിവരുടെ സാന്നിധ്യമുണ്ടാകും. കോഴിക്കോട് ജയ ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളന പ്രഖ്യാപന കൺവെൻഷനിൽ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
സമ്മേളന തീയതിയും പ്രമേയവും അദ്ദേഹം പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, എം. മുഹമ്മദ് മദനി, സി.പി. ഉമർ സുല്ലമി, എം. അബ്ദുറഹ്മാൻ സലഫി, എ. അസ്ഗറലി, നൂർ മുഹമ്മദ് നൂർഷ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി.ടി. ബഷീർ, യാസിർ രണ്ടത്താണി, സുഹറ മമ്പാട്, ശമീമ ഇസ്ലാഹിയ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി
സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.