മുജാഹിദ് െഎക്യത്തിൽ വിള്ളൽ
text_fieldsമലപ്പുറം: 14 വർഷം നീണ്ട പിളർപ്പ് അവസാനിപ്പിച്ച് െഎക്യത്തിെൻറ പാതയിൽ വന്ന മുജാഹിദ് വിഭാഗങ്ങൾ വ്യത്യസ്ത പരിപാടികളുമായി വീണ്ടും രണ്ടുവഴിക്ക്. പിളർപ്പിനുമുമ്പ് മടവൂർ വിഭാഗം (മർകസുദ്ദഅ്വ) നേതൃത്വം നൽകിയ യുവജന സംഘടനയായ െഎ.എസ്.എമ്മും ഒൗദ്യോഗിക വിഭാഗത്തിന് (സി.ഡി ടവർ) കീഴിലുണ്ടായിരുന്ന െഎ.എസ്.എമ്മുമാണ് ഇരു വിഭാഗത്തെയും പെങ്കടുപ്പിക്കാതെ സ്വന്തം നിലയിൽ പരിപാടികളുമായി മുന്നോട്ടുപോകുന്നത്.
‘നവോത്ഥാനം തീവ്രവാദമല്ല’ എന്ന തലക്കെട്ടിൽ ജനുവരി 21ന് കോഴിക്കോട് നടന്ന െഎ.എസ്.എം കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ മർകസുദ്ദഅ്വ വിഭാഗം നേതാക്കൾ മാത്രമാണ് പെങ്കടുത്തത്. ഇതിന് പകരമായി മറുവിഭാഗം ജനുവരി 25 മുതൽ 28 വരെ ‘ഭരണഘടന മൗലികാവകാശം’ എന്ന തലക്കെട്ടിൽ ജില്ല കേന്ദ്രങ്ങളിൽ യൂത്ത് അസംബ്ലി സംഘടിപ്പിച്ചിട്ടുണ്ട്. സമാന്തരമായി മർകസുദ്ദഅ്വ വിഭാഗം ‘യുവജാഗ്രത’ എന്ന പേരിൽ ജനുവരി 26ന് വിവിധ കേന്ദ്രങ്ങളിൽ പരിപാടി നടത്തുന്നുമുണ്ട്. കോഴിക്കോെട്ട പരിപാടിക്ക് മുന്നോടിയായി ശനിയാഴ്ച സി.ഡി ടവറിൽ കെ.എൻ.എം നിർവാഹക സമിതിയും മർകസുദ്ദഅ്വ വിഭാഗത്തിെൻറ പ്രത്യേക യോഗവും നടന്നു. എന്നാൽ, ഇതിനുശേഷവും കാമ്പയിൻ ഉദ്ഘാടനവുമായി മുന്നോട്ടുപോകാൻ മർകസുദ്ദഅ്വ വിഭാഗം തീരുമാനിക്കുകയായിരുന്നു. കെ.എൻ.എം നേതൃത്വത്തെ വെട്ടിലാക്കി കേരള ജംഇയ്യതുൽ ഉലമ വർക്കിങ് പ്രസിഡൻറും മർകസുദ്ദഅ്വ പ്രസിഡൻറുമായിരുന്ന സി.പി. ഉമർ സുല്ലമി ഉദ്ഘാടകനായി എത്തുകയും ചെയ്തു.
ഇരുവിഭാഗവും െഎക്യത്തിലായശേഷം കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് അനൈക്യം പുറത്തേക്കുവന്നത്. സമ്മേളനം കഴിഞ്ഞതിന് പിറകെ ജനുവരി 14ന് കൂരിയാട് മർകസുദ്ദഅ്വ വിഭാഗം െഎ.എസ്.എം സ്വന്തം നിലയിൽ ബഹുജനസംഗമം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സമ്മേളനത്തിൽ അവസരംലഭിക്കാതെ പോയ മർകസുദ്ദഅ്വ വിഭാഗത്തിലെ പ്രമുഖരായ അലി മദനി, റാഫി പേരാമ്പ്ര, അബ്ദുൽ ജലീൽ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, മൻസൂറലി ചെമ്മാട്, ഇബ്രാഹീം ബുസ്താനി എന്നിവരെല്ലാം പെങ്കടുത്തു.
സി.ഡി ടവർ വിഭാഗത്തിെൻറ നേതൃത്വത്തിൽ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളിൽ എം.എസ്.എം, എം.ജി.എം ദഅ്വ സമ്മേളനം നടക്കുന്നുണ്ട്. ഇതിെൻറ പ്രചാരേണാദ്ഘാടനത്തിലും ഫെബ്രുവരി അഞ്ചുവരെ നടക്കുന്ന കുടുംബസംഗമങ്ങളിലും മറുഭാഗത്തുനിന്ന് ആരുമില്ല. ഇതിന് പുറമെ, പുളിക്കൽ ജാമിഅ സലഫിയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 വരെ നടക്കുന്ന പരിപാടിയിലും പ്രഭാഷകരായി മർകസുദ്ദഅ്വ വിഭാഗത്തിൽനിന്ന് ആരുമില്ല.
2016ലുണ്ടാക്കിയ െഎക്യ കരാർ അനുസരിച്ച് ഇരുവിഭാഗങ്ങളും നടത്തിപ്പോരുന്ന പ്രവർത്തനങ്ങൾ തുടരാവുന്നതാണ്. എന്നാൽ, മർകസുദ്ദഅ്വയുടെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസ്സം നേരിട്ടു. ഇതിനിടെ, സിഹ്റുമായി (മാരണം) ബന്ധപ്പെട്ട് അബ്ദുറഹ്മാൻ സലഫിയുടെ ലേഖനം ‘വിചിന്തനം’ പ്രസിദ്ധീകരിച്ചു. ഇത് പ്രസിദ്ധീകരിക്കരുതെന്ന് ഉമർ സുല്ലമി അടക്കമുള്ളവർ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പുംനൽകി. എന്നാൽ, ലേഖനം അടിച്ചുവന്നു. പിന്നീട്, സമ്മേളന സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനഘട്ടത്തിലും വിവിധ സെഷനുകളിലെ പങ്കാളിത്തത്തിലുമെല്ലാം മർകസുദ്ദഅ്വ വിഭാഗത്തെ അവഗണിക്കുന്ന പ്രതീതിയാണുണ്ടായത്.
ഡിസംബർ 29ന് വെള്ളിയാഴ്ച സമ്മേളന നഗരിയിൽനിന്ന് ഹുസൈൻ മടവൂർ ജുമുഅയിൽ പെങ്കടുക്കാെത മാറിനിന്ന സാഹചര്യംവരെ ഉണ്ടായി. എല്ലാം കഴിഞ്ഞ് സമാപന സമ്മേളനത്തിൽ അബ്ദുല്ലക്കോയ മദനിയും ഹുസൈൻ മടവൂരും െഎക്യത്തിന് ഉൗന്നൽ നൽകിയാണ് സംസാരിച്ചത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ചചെയ്ത് പരിഹരിക്കാമെന്നും ഇരുവരും സൂചന നൽകി. എന്നാൽ, കൺവീനർമാരിലൊരാളും സി.ഡി ടവർ വിഭാഗത്തിലെ പ്രമുഖ നേതാവുമായ അബ്ദുറഹ്മാൻ സലഫി ഇതിന് കടകവിരുദ്ധമായി ചർച്ചകൾക്കൊന്നും ഇനി വകുപ്പില്ലെന്ന രീതിയിലാണ് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.