മുകേഷിന്റേത് സത്യപ്രതിജ്ഞാ ലംഘനമെന്ന് യൂത്ത് കോൺഗ്രസ്; ദേശീയ ബാലാവകാശ കമീഷന് പരാതി
text_fieldsകോഴിക്കോട്: ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്ത് സംസാരിച്ച നടനും എം.എൽ.എയുമായ മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി. ദേശീയ ബാലാവകാശ കമീഷനാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. എം.എൽ.എയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാർഥിയോടാണ് കൊല്ലം എം.എൽ.എ മുകേഷ് കയർത്തത്. ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഹലോ സർ, ഞാൻ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാർഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എം.എൽ.എ എന്നയാൾ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്നു പറഞ്ഞപ്പോൾ 'അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം'. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോൾ 'അവിടത്തെ എം.എൽ.എയെ കണ്ടുപിടിക്ക്, മേലാൽ തന്നെ വിളിക്കരുതെന്ന്' പറഞ്ഞാണ് മുകേഷ് ഫോൺ കട്ട് ചെയ്തത്.
അതേസമയം, തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്ക് പിന്നിലെന്ന് മുകേഷ് എം.എൽ.എ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.