ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം കോട്ട കാത്ത് മുകേഷ്
text_fieldsകൊല്ലം: കൊല്ലം വീണ്ടും എം. മുകേഷിനെ ഉറപ്പിച്ചു. കടുത്ത മത്സരം കാഴ്ചവച്ച എതിരാളി കോൺഗ്രസിെൻറ ബിന്ദുകൃഷ്ണയെ 3034 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പി.എം രണ്ടാമതും തന്നിലർപ്പിച്ച വിശ്വാസം മുകേഷ് കാത്തത്. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം ഉൾപ്പെടെ സർക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് അദ്ദേഹം തോൽപിച്ചത്.
കഴിഞ്ഞ തവണത്തെതിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു എങ്കിലും വിജയത്തിെൻറ മാറ്റിന് കുറവൊന്നുമില്ല.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17,611 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മുകേഷ് തോല്‍പ്പിച്ചത്.
കോൺഗ്രസിെൻറ ശക്തമായ സംഘടന സംവിധാനങ്ങളെയും മറ്റ് പ്രതികൂല ഘടകങ്ങളെയും ഒത്തുചേർന്ന് നിന്നാണ് മണ്ഡലത്തിൽ ഇടതുപക്ഷം മുട്ടുകുത്തിച്ചത്. ദിവസങ്ങളോളം തീരദേശം കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ വോട്ടുകൾ ചോരാതെ കാത്തെന്ന് നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.