നാട്ടുകാർ ഒരുമിച്ചു; മുക്കം പാലത്തിന്നടിയിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കി
text_fieldsമുക്കം: ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും മൂലം ഒഴുകിയെത്തിയ മുക്കം വെൻഡ് പൈപ്പ് പാലത്തിന്നിടയിലെ വൻ മാലിന്യ ക ൂമ്പാരങ്ങൾ സേവന യജ്ഞത്തിലൂടെ നീക്കി. ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ലിയു), ചേന്ദമംഗലൂർ സോഷ്യൽ സർവീസ് വിങ്, ടി. വൈ. കെ ക ൊടിയത്തൂർ, സോളിഡാരിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സേവന പ്രവർത്തനത്തിൽ സ്ത്രീകളുൾപ്പടെ നൂറോളം സന്നദ്ധ പ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. മരങ്ങളും ഇല്ലിക്കൂട്ടങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന് പാലത്തിൻെറ ദ്വാരങ്ങളിൽ ഭൂരിഭാഗവും അടച്ചുകളഞ്ഞിരുന്നു. ഇതോടെ ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്ക് അവതാളത്തിലായി. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ തുടങ്ങിയ പ്രവർത്തിയിലൂടെ ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്ക് സുഖമാക്കി.
മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എസ്.ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.കെ.വിനോദ്,എം.സി.സുബ്ഹാൻബാബു,മുക്കം മുഹമ്മദ്, പ്രശോഭ് കുമാർ, ശഫീഖ്മാടായി,എ.ടി.സമീറ,വി. കുഞ്ഞാലി,എൻ.കെ.അബ്ദുറഹ്മാൻ,അസ് ലം ചെറുവാടി,അബ്ദുല്ല കുമാരനെല്ലൂർ,എം.സി. നൗഷാദ്,എ.പി.മുരളീധരൻ,പ്രശോഭ് കുമാർ,ദാമോദരൻ കോഴഞ്ചേരി, പി.കെ.സി.മുഹമ്മദ്,ചന്ദ്രൻ കല്ലുരുട്ടി, മുഹമ്മദ് മുട്ടത്ത്, എ.കെ.സിദ്ദീഖ്, കെ.സി.മുഹമ്മദലി, ടി.കെ.ജുമാൻ എന്നിവർ സംസാരിച്ചു.
ഐ.ആർ.ഡബ്ലിയു കോഴിക്കോട് മേഖല ലീഡർ അശ്റഫ് സി.എം.വയനാട്, മേഖല സെക്രട്ടറി ഇബ്രാഹിം വടകര, പി.ആർ.ഒ. സെക്ര. നിസാർ കുന്ദമംഗലം, ചേന്ദമംഗലൂർ ഗ്രൂപ്പ് ലീഡർ എം.വി അബ്ദുറഹ്മാൻ, ഐ.ആർ.ഡബ്ലിയു കോഴിക്കോട് ജില്ല വനിത കൺവീനർ സുമയ്യ, സൈഫുന്നീസ കോഴിക്കോട്, വി.കെ.ഹബീബ, സൈഫുദ്ദീൻ നറുക്കിൽ, മനാഫ് കെ.വി, ടി.എൻ അസീസ്, സാലി കൊടപ്പന, എ.എം.നിസാമുദ്ദീൻ, അസീസ് തോട്ടത്തിൽ, ജാഫർ പുതുക്കുടി, പി.കെ.അംജദ്, സഹീർ പാണക്കോട്ടിൽ ,ടി.എൻ തൗഫീഖ്, കെ.ടി.മുഹ്സിൻ, ബഷീർ പാലത്ത്, മുജീബ് വല്ലത്തായ്പാറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.