ഇരുമുന്നണികളും ഒപ്പത്തിനൊപ്പം: മുക്കം ആരു ഭരിക്കണമെന്ന് മജീദ് തീരുമാനിക്കും
text_fieldsമുക്കം: മുക്കത്ത് മജീദാണ് താരം. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എല്ലാവരും മജീദിെൻറ പിറകെയാണ്. നഗരസഭ ആരു ഭരിക്കണമെന്ന് സ്വതന്ത്രനായി ഇരട്ടക്കുളങ്ങര ഡിവിഷനിൽനിന്ന് വിജയിച്ച മുഹമ്മദ് അബ്ദുൽ മജീദ് തീരുമാനിക്കും. നഗരസഭയിൽ ഇരുമുന്നണികളും 15 വീതം സീറ്റുകൾ നേടി ബലാബലത്തിലായ സാഹചര്യത്തിൽ മജീദിെൻറ നിലപാടാണ് അതിനിർണായകം.
അബ്ദുൽ മജീദ് മുസ്ലിം ലീഗ് പ്രവർത്തകനാണ്. പേക്ഷ, വിമതനായാണ് 328 വോട്ട് നേടി വിജയിച്ചത്. എതിരാളി മുസ്ലിം ലീഗിലെ അബ്ദുൽ ഷരീഫായിരുന്നു. 312 വോട്ടാണ് ശരീഫിന് ലഭിച്ചത്. സി.പി.എമ്മിലെ എ.പി. ഷാലു 39ഉം ബി.ജെ.പിയിലെ ഇ.പി. രവീന്ദ്രൻ 112ഉം വോട്ട് നേടി.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചതെന്നാണ് മജീദ് പറഞ്ഞത്. ഇക്കാരണത്താൽ തനിക്ക് മുസ്ലിം ലീഗ്, സി.പി.എം, ബി.ജെ.പി, എ.പി സുന്നി ക്യാമ്പുകളിൽനിന്ന് വോട്ട് ലഭിച്ചിട്ടുണ്ട്. ഭരിക്കാൻ ആരുടെ ഭാഗത്ത് കൂടണമെന്ന കാര്യം വോട്ട് തന്ന ഇവർ തീരുമാനിക്കണമെന്നാണ് മുഹമ്മദ് അബ്ദുൽ മജീദിെൻറ ഇപ്പോഴത്തെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.