മൂക്കുന്നിമല ഭൂമി കൈയ്യേറ്റം: വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമലയില്‍ അനധികൃത ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ വിജിലൻസിന് നടപടി തുടരാമെന്ന് ഹൈകോടതി. വിജിലൻസ് എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സ്റ്റേ നീക്കിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിെല പ്രത്യേകസംഘം കേസ് അന്വേഷിക്കാനും ഉത്തരവിട്ടു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജികൾ പിൻവലിച്ചതിെനത്തുടർന്ന് തീർപ്പാക്കി.
എഫ്.െഎ.ആർ സ്റ്റേ ചെയ്തതിെനാപ്പം ക്വാറി മേഖലയിൽ സർവേ നടത്താൻ കോടതി നിർദേശിച്ചിരുന്നു. പ്രത്യേകസംഘത്തിെൻറ നേതൃത്വത്തിലെ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്വാറികൾ നിലനിൽക്കുന്ന സ്ഥലത്തുമാത്രം വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 61 ഭൂമികൈമാറ്റം നടന്നതായി സർക്കാർ അറിയിച്ചു. അനധികൃത ക്വാറി പ്രവർത്തനങ്ങൾമൂലം സർക്കാറിന് 291.29 കോടിയുടെ നഷ്ടമുണ്ടായി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുത്തുതുടങ്ങി. സർക്കാറിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി അനിവാര്യമായതിനാൽ സ്റ്റേ നീക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
കൃഷിക്കും വീടുനിർമാണത്തിനും മറ്റുമായി നൽകിയ ഭൂമി ക്വാറി പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കൃഷിക്ക് നൽകിയ ഭൂമിയാണെന്ന് വ്യക്തമാക്കാതെയാണ് ക്വാറികൾക്ക് അനുമതി നേടിയത്. സർക്കാർ ഭൂമിയുടെ അനധികൃത കൈമാറ്റം നടന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്. ക്വാറിയുടെ മറവിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുെന്നന്ന് ചൂണ്ടിക്കാട്ടി മൂക്കുന്നിമല സ്വദേശിനി ലത നൽകിയ ഹരജിയും കോടതി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.