മൂലങ്കാവ് സ്കൂളിലെ മർദനം; ബാലാവകാശ കമീഷന് തെളിവെടുത്തു
text_fieldsകൽപറ്റ: പത്താംതരം വിദ്യാർഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി ബാലാവകാശ കമീഷന് തെളിവെടുപ്പ് നടത്തി. കുട്ടികളിലെ അക്രമവാസനകള്‍ ഇല്ലാതാക്കുന്നതിന് വിദ്യാലയങ്ങള്‍ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സലിങ്ങ് നല്‍കണമെന്ന് ചെയര്മാന് കെ.വി. മനോജ്കുമാര്‍. പഠിക്കാനുള്ള സമാധാന അന്തരീക്ഷം വിദ്യാലയങ്ങളില്‍ പുലരണം. സഹപാഠികള്‍ തമ്മിലുള്ള അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിഹരിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. മൂലങ്കാവ് വിദ്യാലയത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ രമ്യമായി പരിഹരിക്കണം.
ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് വഴി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്കാന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ പൊലീസിന്റെ ഭാഗത്തുനിന്നും കുട്ടികള്‍ക്കുള്ള പ്രത്യേക കൗണ്‍സലിങ്ങ് നല്‍കണം. കേസില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം മുടങ്ങിയ പാഠഭാഗങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രധാനാധ്യാപികക്ക് നിർദേശം നൽകി. ജല്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. കമീഷന് അംഗം ബി. മോഹന്‍കുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ്, ബത്തേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ. അനില്‍ കുമാര്‍, മൂലങ്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ എസ്. കവിത, പ്രധാനാധ്യാപിക കെ.എം. ജയന്തി, പി.ടി.എ പ്രസിഡന്റ് കെ.എന്‍. എബി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.