മുളന്തുരുത്തി പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണം –ഹൈകോടതി
text_fieldsകൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഹൈകോടതി ഉത്തരവ്.
പള്ളിയും പരിസരവും പൂട്ടി താക്കോൽ തൽക്കാലത്തേക്ക് ജില്ല കലക്ടറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന ഉത്തരവിനെതിരെ പ്രദേശവാസികളായ അഞ്ചുപേരും സർക്കാറും നൽകിയ പുനഃപരിശോധന ഹരജികളും അപ്പീലും പരിഗണിച്ചാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
പള്ളി കലക്ടർ ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിൾ ബെഞ്ച് നിർദേശം നടപ്പാക്കാത്തതിനെതിരെ ട്രസ്റ്റി കെ.കെ. ജിമ്മി തരകൻ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നേരത്തേ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവുണ്ടായത്.
താക്കോൽ രണ്ടാഴ്ചക്കകം ഹരജിക്കാരനായ പള്ളി ട്രസ്റ്റിയടക്കം ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് കൈമാറാനാണ് നിർദേശം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉണ്ടായാൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.