നന്ദി പറയാന്‍ മുല്ലപ്പള്ളി പാണക്കാട്ട്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മികച്ച വിജയത്തിന് നന്ദി പറയ ാൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാട്ടെത്തി. ബുധനാഴ്ച രാവ ിലെ 11.30ഓടെ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശിനോടൊപ്പം എത്തിയ അദ്ദേഹത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ൈഹദരലി ശിഹാബ് തങ്ങൾ സ്വീകരിച്ചു.
യു.ഡി.എഫ് വിജയത്തിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വളരെ വലുതാണെന്നും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോഡിലെത്താന്‍ മുഖ്യപങ്ക് വഹിച്ചത് ലീഗാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും ലീഗും പോഷക സംഘടനകളും നടത്തിയ പ്രവര്‍ത്തനം പാര്‍ട്ടിയുടെ സംഘടന ശക്തി കാണിക്കുന്നുണെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം തങ്ങളെ അറിയിച്ചു. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് കേരളീയര്‍ യു.ഡി.എഫിനെ വലിയ വിജയത്തിലെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് തങ്ങള്‍ പ്രതികരിച്ചു.
യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ എതിരാളികള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരുമുണ്ടായിരുന്നു. സംസ്ഥാന, ദേശീയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുഴുവന്‍ സീറ്റുകളിലും ജയിക്കാവുന്ന സാഹചര്യമുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. അരമണിക്കൂർ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് മുല്ലപ്പള്ളി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.