മനിതിക്ക് പിന്നിൽ സി.പി.എം -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിലെയും തമിഴ്നാട്ടിലെയും സി.പി.എം സംസ്ഥാന ഘടകങ്ങളാണ് മനിതി സംഘത്തെ ശബരിമലയിൽ എത്തിച്ചതെന ്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം വിശ്വാസികളുടെ കൂടെയാണോ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കൂടെയാണോ എന്ന് വ്യക്തമാക്കണം.
ശബരിമലപ്രശ്നം വഷളാക്കി അവിടെ കലാപഭൂമിയാ ക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല, പ്രളയമാണ് കേരളത്തിെൻറ പ്രശ്നം. പ്രളയം കഴിഞ്ഞ് മാസങ്ങളായിട്ടും പുനർനിർമാണത്തിെൻറ രൂപരേഖപോലുമായില്ല. ഇരുട്ടിൽ തപ്പുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്.
രണ്ടു ലക്ഷം വരെയുള്ള കർഷക കടങ്ങൾ അടിയന്തരമായി എഴുതിത്തള്ളണം. മൊറട്ടോറിയം പ്രഖ്യാപിച്ചത് കർഷകർക്ക് ഗുണം െചയ്യില്ല. ഇതിലൂടെ ജപ്തി നടപടികൾ മാത്രമാണ് നിർത്തിവെക്കുന്നത്. മൊറട്ടോറിയത്തിെൻറ കാലാവധി കഴിഞ്ഞാൽ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ തിരിച്ചടക്കേണ്ടി വരും. കാർഷിക കടങ്ങൾ എഴുതിത്തള്ളിയില്ലെങ്കിൽ കർഷകരെ അണിനിരത്തി കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. പ്രളയത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല.
സർക്കാറിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ചെയ്തത്. ഡി.സി.സി പ്രസിഡൻറുമാരുടെ പ്രവർത്തനം വിലയിരുത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു. എല്ലാ ഡി.സി.സി പ്രസിഡൻറുമാരും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും മാറ്റില്ല. വിജയ സാധ്യത മാത്രമാവും സ്ഥാനാർഥി നിർണയത്തിെൻറ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.