മുല്ലപ്പെരിയാർ: സുപ്രീംകോടതിയിലെ സത്യവാങ്മൂലം കേരളത്തിന് തിരിച്ചടി
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന കേന്ദ്ര ജലകമീഷെൻറ സത്യവാങ്മൂലം കേരളത്തിന് തിരിച്ചടി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിക്കാതെ അണക്കെട്ട് സുരക്ഷിതമാണെന്ന് ജലകമീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത് തമിഴ്നാടിന് നേട്ടമായി. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴുള്ള 142ൽനിന്ന് 152 അടി ആക്കണമെന്ന തമിഴ്നാടിെൻറ ആവശ്യത്തെ പരോക്ഷമായി പിന്തുണക്കുന്നതാണ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
ജലനിരപ്പ് 136ൽനിന്ന് 142 അടിയാക്കി ഉയർത്തിയതോടെ അണക്കെട്ടിലെ കാര്യങ്ങൾ വിലയിരുത്താൻ 2014ലാണ് സുപ്രീം കോടതി ഭരണഘടന െബഞ്ച് മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. സഹായിക്കാൻ പിന്നീട് അഞ്ചംഗ ഉപസമിതിയെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തുകയായിരുന്നു. അണക്കെട്ടിൽ ഉന്നതാധികാര സമിതിയുടെ ഇടപെടൽ ഫലപ്രദമെല്ലന്ന പരാതികൾക്കിടെ കോതമംഗലം സ്വദേശി ഡോ.ജോ ജോസഫും മറ്റ് ചിലരും സുപ്രീം കോടതിയെ സമീപിച്ചു. ഇതിനുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്ര ജലകമീഷെൻറ തമിഴ്നാട് അനുകൂല നടപടി.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്നതാണ് കേരളത്തിെൻറ നിലപാട്. ബലക്ഷയമുള്ള അണക്കെട്ടിൽ 136 അടി ജലം നിർത്തുന്നത് അപകടകരമാണെന്നും കേരളം വാദിച്ചിരുന്നു. എന്നാൽ, ഇതിനെ മറികടന്നാണ് 2014ൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ കോടതി അനുമതി നൽകിയത്. കേരളത്തെ മുൾമുനയിൽ നിർത്തി ജലനിരപ്പ് പ്രളയഘട്ടത്തിൽ 142 അടിക്ക് മുകളിലേക്ക് തമിഴ്നാട് ഉയർത്തിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
അണക്കെട്ടിൽ ദ്വാരങ്ങൾ സൃഷ്ടിച്ച് സിമൻറ് ഗ്രൗട്ടിങ് നടത്താനും ബേബി ഡാം ബലപ്പെടുത്താനും തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് കേന്ദ്ര ജലകമീഷെൻറ നടപടി. ഭൂചലനെത്തയും പ്രളയെത്തയും അതിജീവിക്കാൻ ശേഷിയുള്ളതാണ് മുല്ലപ്പെരിയാർ അണക്കെട്ട് എന്ന സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ ജലനിരപ്പ് 142ൽനിന്ന് 152 അടിയാക്കി ഉയർത്തണമെന്ന തമിഴ്നാടിെൻറ ആവശ്യത്തിന് ശക്തിയേറും. ഒപ്പം പുതിയ അണക്കെട്ടെന്ന കേരളത്തിെൻറ ആവശ്യം ഉടനെങ്ങും നടപ്പാകിെല്ലന്നത് സംസ്ഥാനത്തിന് തിരിച്ചടിയാവുകയും ചെയ്യുമെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.