മുല്ലപ്പെരിയാർ ബേബി ഡാം അറ്റകുറ്റപ്പണി: യോഗത്തിൽനിന്ന് തമിഴ്നാട് ഇറങ്ങിപ്പോയി
text_fieldsകുമളി: മുല്ലപ്പെരിയാർ ഉപസമിതി സന്ദർശനത്തിനുശേഷം നടന്ന യോഗത്തിൽനിന്ന് തമിഴ്നാട് അധികൃതർ ഇറങ്ങിപ്പോയി. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയശേഷം ഇത് പിൻവലിച്ച വനം വകുപ്പിനെതിരെ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച ചേർന്ന ഉപസമിതി യോഗത്തിൽനിന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോയത്.
അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താനുള്ള സാമഗ്രികൾ വനത്തിലൂടെ കൊണ്ടുപോകാൻ വനപാലകർ അനുവദിക്കുന്നില്ലെന്ന കാരണമാണ് യോഗത്തിൽ തമിഴ്നാട് ഉദ്യോഗസ്ഥർ ഉന്നയിച്ചത്. എന്നാൽ, ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്.രാവിലെ ഉപസമിതി അംഗങ്ങൾ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടർ ഉയർത്തി പരിശോധിച്ചു. 129.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
ഗാലറിയിലൂടെ മിനിറ്റിൽ 71 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഓഫിസിലാണ് യോഗം ചേർന്നത്. ചെയർമാൻ ശരവണകുമാർ, കേരള പ്രതിനിധികളായ ഹരികുമാർ, പ്രസീദ്, തമിഴ്നാടിന്റെ സാം ഇർവിൻ, കുമാർ എന്നിവരാണ് യോഗത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.