മരംമുറി വിഷയം: നദീജലയോഗത്തിന് മുഖ്യകാർമികത്വം വഹിച്ച ഉദ്യോഗസ്ഥന് 'ഗുഡ് സർവിസ് എൻട്രി'
text_fieldsതിരുവനന്തപുരം: ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാനുള്ള നടപടി ഉൾപ്പെടെ ചർച്ച ചെയ്ത തമിഴ്നാട് - കേരള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ സെക്രട്ടറിതല അന്തർസംസ്ഥാന നദീജല യോഗത്തിന് മുഖ്യ കാർമികത്വം വഹിച്ച ചീഫ് എൻജിനീയർക്ക് 'ഗുഡ്സർവിസ് എൻട്രി' (സത്സേവന പുരസ്കാരം). അന്തർസംസ്ഥാന നദീജല ചീഫ് എൻജിനീയർ അലക്സ് വർഗീസിനാണ് സംസ്ഥാന ജലവിഭവവകുപ്പിെൻറ ആദരവ്. ഇൗ സെപ്റ്റംബർ 17 നായിരുന്നു തമിഴ്നാടുമായുള്ള ചർച്ച.
സംസ്ഥാനതാൽപര്യം സംരക്ഷിച്ചു, യോഗം ഭംഗിയായി നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഒക്ടോബർ 16ന് ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഗുഡ്സർവിസ് എൻട്രി നൽകി ഉത്തരവിറക്കിയത്. അതേസമയം മരംമുറിക്ക് അനുകൂല നടപടി സംസ്ഥാനം സ്വീകരിച്ചതിലേക്ക് വെളിച്ചം വീശുന്നതാണ് ആ യോഗം. സംയുക്ത പരിശോധനയിൽ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ജലവിഭവവകുപ്പ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുന്നതിനിടെയാണ് ഇൗ ആദരവ്.
അന്തർസംസ്ഥാന നദീജല വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇരുസംസ്ഥാനങ്ങളുടെയും സെക്രട്ടറിതല ഉദ്യോഗസ്ഥയോഗം ചേർന്നത്. ഇൗ യോഗത്തിൽ പെങ്കടുത്ത വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാനുള്ള പ്രക്രിയകൾ നടക്കുകയാണെന്ന് യോഗത്തിൽ പറയുകയും ചെയ്തു. തുടർന്ന് ഒക്ടോബറിൽ സുപ്രീംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സെപ്റ്റംബർ 17ലെ യോഗത്തിൽ തമിഴ്നാട് സർക്കാറിന് ബേബി ഡാം ശക്തിപ്പെടുത്താനുള്ള ബാക്കി നടപടികൾക്ക് ആവശ്യമുള്ള സാമഗ്രികൾ കൊണ്ടുവരാൻ അനുമതി നൽകിയിരുന്നുവെന്ന് കേരളം വ്യക്തമാക്കി. ഒപ്പം മരങ്ങൾ മുറിക്കുന്നതിനുള്ള ശരിയായ രൂപത്തിലുള്ള അപേക്ഷ സമർപ്പിക്കാൻ ആ യോഗത്തിൽ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിരുെന്നങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നും വിശദീകരിച്ചു.
നവംബർ ഒന്നിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗം ഉൾപ്പെടെ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസ് നവംബർ അഞ്ചിന് മരംമുറിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.