വിവാദ മരംമുറി: ഉന്നത ഉദ്യോഗസ്ഥർക്കും പങ്ക്; തെളിവുകൾ പുറത്ത്
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാം മരംമുറി അനുമതിയിൽ സർക്കാറിനെ വെട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ചീഫ് വൈൽഡ് ൈലഫ് വാർഡൻ ബെന്നിച്ചൻ തോമസ് മാത്രമല്ല മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന തെളിവുകളാണ് പുറത്തുവരുന്നത്. തമിഴ്നാടിെൻറ ആവശ്യപ്രകാരം മരംമുറി വേഗത്തിലാക്കാൻ കഴിഞ്ഞവർഷംതന്നെ വനംവകുപ്പ് പ്രിൻസിപ്പൽ െസക്രട്ടറി പി.സി.സി.എഫ് അടക്കം വനംവകുപ്പിലെ നാല് ഉദ്യോഗസ്ഥർക്ക് കത്തയച്ചതാണ് ഏറ്റവും പ്രധാനം. അതിവേഗം തീരുമാനമെടുത്ത് തുടർനടപടി റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം തന്നെ ഇതിനുള്ള നീക്കം നടന്നുവെന്നതിെൻറ വ്യക്തമായ തെളിവാണിത്.
ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതുസംബന്ധിച്ച പലയോഗങ്ങളിലും പെങ്കടുത്തു. പലതരത്തിലുള്ള കത്തുകൾ അദ്ദേഹത്തിന് ലഭിെച്ചന്നതിെൻറ വിവരങ്ങളും ഇതിനകം പുറത്തുവന്നു. അതിനൊപ്പമാണ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പങ്ക് വെളിച്ചത്താകുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം പുറത്തുവന്നിട്ടും ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടി സ്വീകരിച്ച് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്ന് ബെന്നിച്ചൻ തോമസ് വനംവകുപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലവിഭവവകുപ്പ് അഡീഷനൽ സെക്രട്ടറി മൂന്നുതവണ യോഗം നടത്തിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചൻ കത്തിൽ പറയുന്നു.
കാര്യങ്ങൾ കൂടുതൽ വ്യക്തമായിട്ടും വനം-ജലവിഭവ വകുപ്പ് മന്ത്രിമാർ കൃത്യമായ മറുപടി പറയുന്നില്ല. മരംമുറി ഉത്തരവ് റദ്ദാക്കിയതടക്കം തമിഴ്നാട് സുപ്രീംകോടതിയിൽ ആയുധമാക്കിയിട്ടും അതിനെക്കുറിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.