Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2024 3:57 PM GMT Updated On
date_range 31 Oct 2024 3:57 PM GMTമുല്ലപ്പെരിയാർ കേസ്: പുറമെനിന്നുള്ള അഭിഭാഷകർക്ക് നൽകിയത് 42.40 ലക്ഷം
text_fieldsbookmark_border
കൊച്ചി: മുല്ലപ്പെരിയാർ കേസ് നടത്താൻ പുറമെനിന്നുള്ള അഭിഭാഷകർക്ക് ഫീസിനത്തിൽ സർക്കാർ അനുവദിച്ചത് 42.40 ലക്ഷം രൂപ. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്ക് വ്യക്തമാക്കിയത്. സുപ്രീംകോടതിയിൽ 2018 മുതൽ ചെലവായ തുകയാണിത്. 24.20 ലക്ഷവും 22 തവണ ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തക്കാണ് നൽകിയത്.
2018 സെപ്റ്റംബർ ആറിന് സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകന് ഒറ്റ സിറ്റിങ്ങിന് 15 ലക്ഷമാണ് നൽകിയത്. അഡ്വക്കറ്റ് ജനറൽ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ, ഡി.ജി.പി, അഡീഷനൽ ഡി.ജി.പി അടക്കം 148 അഭിഭാഷകർ സർക്കാറിനുള്ളപ്പോഴാണ് പുറമെനിന്നുള്ള അഭിഭാഷകർക്കായി തുക മുടക്കേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story