മുല്ലപ്പെരിയാർ: തമിഴ്നാടിന് തിരിച്ചടി
text_fieldsകുമളി: പെരിയാർ കടുവ സേങ്കതത്തിെൻറ ഭാഗമായ തേക്കടി ആനവാച്ചാലിലെ വാഹനപാർക്കിങ്ങിനെതിരെ തമിഴ്നാട് നൽകിയ ഹരജി ചെന്നൈ ഹരിതട്രൈബ്യൂണൽ തള്ളി. മുല്ലപ്പെരിയാർ അണക്കെട്ടിെൻറ പാട്ടഭൂമിയായതിനാൽ ആനവാച്ചാലിൽ നിർമാണപ്രവർത്തനങ്ങളോ വാഹനപാർക്കിങ്ങോ അനുവദിക്കാനാകില്ലെന്നായിരുന്നു തമിഴ്നാട് നിലപാട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളിൽ തമിഴ്നാടിനേറ്റ ആദ്യതിരിച്ചടിയാണ് ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി.
പെരിയാർ വനമേഖലക്കുള്ളിലുണ്ടായിരുന്ന വാഹനപാർക്കിങ് പുറത്തേക്ക് മാറ്റുന്നതിെൻറ ഭാഗമായാണ് വനം വകുപ്പിെൻറ സ്വന്തമായ ആനവാച്ചാലിലെ തുറസ്സായ സ്ഥലം മണ്ണിട്ടുനികത്തിയത്. നിർമാണജോലികളുടെ ഭാഗമായി ആനവാച്ചാൽ റോഡിെൻറ മറുഭാഗത്തെ മുളങ്കാടും മണ്ണിട്ട് നികത്താൻ ശ്രമിച്ചതോടെ കുമളി സ്വദേശികളായ തങ്കപ്പൻ, എബ്രഹാം എന്നിവരാണ് ആദ്യമായി 2014ൽ ഹരിതട്രൈബ്യൂണലിനെ സമീപിച്ചത്.
തുടർന്ന് മുഴുവൻ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ട്രൈബ്യൂണൽ ഉത്തരവിടുകയായിരുന്നു. പിന്നീട് ആനവാച്ചാലിലേക്ക് വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്യാൻ അനുവദിച്ചെങ്കിലും ഇതിനായി തയാറാക്കിയ മുളകൊണ്ടുള്ള വേലിവരെ നീക്കാൻ തമിഴ്നാടിെൻറ ഇടപെടലുകൾ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.