മുല്ലപ്പെരിയാർ ജലനിരപ്പ് 142ൽ എത്തിക്കാൻ തമിഴ്നാട്
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ തമിഴ്നാട് ശ്രമം തുടങ്ങി. ജലനിരപ്പ് ഞായറാഴ്ച വൈകീട്ട് ആേറാടെ 140.15 അടിയായി ഉയർന്നു.
അണക്കെട്ടിലേക്ക് സെക്കൻഡിൽ 5617 ഘന അടി ജലം ഒഴുകിയെത്തുമ്പോൾ തമിഴ്നാട്ടിലേക്ക് 1867 ഘന അടിമാത്രമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിട്ടും ജലം കൂടുതൽ കൊണ്ടുപോകാതെയും ഇടുക്കിയിലേക്ക് തുറന്നുവിടാതെയുമാണ് ജലനിരപ്പ് 142ലെത്തിക്കാൻ ശ്രമം തുടരുന്നത്. മുമ്പ് ജലനിരപ്പ് 138.75 ആയിരുന്നപ്പോഴാണ് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടത്.
ഇത് തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് ജലനിരപ്പ് 142 അടിയാക്കാൻ നീക്കം തുടങ്ങിയത്. മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ഞായറാഴ്ച രാവിലെ തമിഴ്നാട് കേരളത്തിന് ആദ്യഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 141 അടിയിലെത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും 142 പിന്നിടുമ്പോൾ സ്പിൽവേ ഷട്ടർ തുറന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കുകയുമാണ് ചെയ്യുക.
ഇതിനിടെ തമിഴ്നാട്ടിലും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 69.29 അടിയായി ഉയർന്ന തേനി ജില്ലയിലെ വൈഗ ഡാമിൽനിന്ന് 18ാം കനാൽവഴി ജലം തുറന്നുവിട്ടു. തമിഴ്നാട് ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ, രജിസ്ട്രേഷൻ മന്ത്രി പി. മൂർത്തി എന്നിവർ ചേർന്നാണ് വൈഗ യിൽനിന്ന് ജലം തുറന്നുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.