മുല്ലപ്പെരിയാർ: ഇടുക്കിയിലേക്ക് ജലം ഒഴുക്ക് നിർത്തി; തേവാരം കനാൽ തുറന്നു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് നിർത്തി. സ്പിൽവേയിലെ 13 ഷട്ടറും അടച്ചതോടെയാണ് ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് നിലച്ചത്. അണക്കെട്ടിൽ 139.99 അടി ജലമാണ് ഇപ്പോഴുള്ളത്. സെക്കൻഡിൽ 2227 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് തുറന്നു വിട്ടിട്ടുള്ളത് 2206 ഘന അടി ജലമാണ്.
മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം തുറന്നു വിട്ടതോടെ ലോവർ ക്യാമ്പ്-തേവാരം 18ാം കനാൽ കഴിഞ്ഞ ദിവസം തുറന്നു. 41 കിലോമീറ്റർ നീളമുള്ള കനാലിലൂടെ ഈ വർഷം ആദ്യമായാണ് ജലം തുറന്നുവിടുന്നത്. കനാലിലൂടെ ഒഴുകിയെത്തുന്ന ജലം 44 കുളങ്ങളിൽ സംഭരിക്കും. സെക്കൻഡിൽ 279 ഘന അടി ജലമാണ് കനാൽ വഴി ഒഴുകുന്നത്.
ഉത്തമപാളയം, പുതുപ്പെട്ടി, പണ്ണെപ്പുറം, കോമ്പൈ, പൊട്ടിപ്പുറം, തേവാരം എന്നിങ്ങനെ 13 ഗ്രാമങ്ങളിലായി 4614.25 ഏക്കർ സ്ഥലത്ത് നെൽകൃഷിക്ക് ജലം ഉപയോഗിക്കും. തേനി ജില്ലയിലെ വൈഗയിലേക്കും മുല്ലപ്പെരിയാർ ജലം ഒഴുകിയെത്തുന്നുണ്ട്. 71 അടി ശേഷിയുള്ള വൈഗയിൽ 69 അടി ജലമാണുള്ളത്. 2350 അടി ജലമാണ് വൈഗയിൽനിന്ന് മധുര, ശിവഗ ഗൈ, ദിണ്ഡിഗൽ ഭാഗത്തേക്ക് തുറന്നു വിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.