പ്രളയം: കേരളത്തിെൻറ വാദം അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട്
text_fieldsചെന്നൈ: കേരളത്തിലുണ്ടായ പ്രളയത്തിന് തമിഴ്നാടിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി.
വെള്ളിയാഴ്ച രാവിലെ തിരുച്ചി മുക്കൊമ്പ് െറഗുലേറ്റർ ഡാമിെൻറ തകർന്ന ഷട്ടറുകൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കേരളത്തിലെ മുഴുവൻ ഡാമുകളും ഒറ്റയടിക്ക് തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന് പളനിസാമി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നതിന് മുമ്പെ കേരളം ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ, തമിഴ്നാട് ഇടുക്കി ഡാമിലേക്ക് കുറഞ്ഞ അളവിൽ മാത്രമാണ് വെള്ളം വിട്ടയച്ചത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള തമിഴ്നാടിെൻറ നീക്കത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം തെറ്റായ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് പൂർണ സംഭരണശേഷി എത്തുന്നതുവരെ കാത്തുനിന്ന ശേഷം പൊടുന്നനെ ഇടുക്കി ഡാമിലേക്ക് കുടുതലായി വെള്ളം തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കേരള സർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.