മുല്ലപ്പെരിയാർ ഡാം: വിധി റദ്ദാക്കണമെന്നാവാശ്യപ്പെട്ട് പുതിയ ഹരജി സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹരജിയെത്തി. മുൻകാല വിധികൾ നിയമപരമായി തെറ്റാണെന്ന് വാദിച്ച് അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് കോടതിയെ സമീപിച്ചത്. 2006, 2014 വർഷങ്ങളിലെ വിധിയാണ് റദ്ദാക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കൾ പരക്കുന്നതിനിടെ കഴിഞ്ഞ ദിവസം തമിഴ്നാട് ഡാമിൽ പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബ് ഡാം, എർത്ത ഡാം , സ്പിൽവേ എന്നിവിടങ്ങൾ സന്ദർശിച്ചു. മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ എസ്.രമേശന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും വിലയിരുത്തി.
പെരിയാർ ഡാം സ്പെഷൽ ഡിവിഷൻ സൂപ്പർവൈസിങ് എൻജിനീയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ രാജഗോപാൽ, പാർഥിപൻ, ബാലശേഖരൻ, നവീൻ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.