Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ അണക്കെട്ട് രാത്രി തുറന്നു; വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
vallakkadavu
cancel
camera_alt

വള്ളക്കടവിൽ വീടുകളിൽ വെള്ളം കയറിയ നിലയിൽ

കുമളി: കേരളത്തി​െൻറ നിരന്തര ആവശ്യം തള്ളി തിങ്കളാഴ്​ച രാത്രിയും വൻതോതിൽ ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ തമിഴ്​നാട്​ അധികൃതർ തുറന്നുവിട്ടു. സെക്കൻഡിൽ 12,654 ഘന അടി ജലമാണ്​ രാത്രി ഒമ്പതോടെ തുറന്നുവിട്ടത്​. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്​റ്റിൻ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി. പകൽ മുഴുവൻ ജലം ഒഴുക്കുന്നത് കുറച്ചശേഷമാണ് രാത്രി ജലനിരപ്പ് ഉയർന്നതി​െൻറ പേരിൽ സ്പിൽവേയിലെ ഒമ്പത്​ ഷട്ടർ 120 സെ.മീ ഉയർത്തി ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടത്.

രാവിലെയോടെ എട്ട് ഷട്ടറുകളും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവിൽ ജലനിരപ്പ് 141.85 അടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar
News Summary - Mullaperiyar Dam opens at night; Houses were flooded
Next Story