മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു
text_fieldsതൊടുപ്പുഴ: മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തി. രാവിലെ എട്ട് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാർ നദിയുടെ ഇരുകരളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. 397 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിരുന്നു തുടർന്നാണ് ഷട്ടർ തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നതിനെത്തുടർന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചിരുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശനത്തിന് മുൻ ജലവിഭവ മന്ത്രിയും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർക്ക് അനുമതി നിഷേധിച്ചിരുന്നു. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് സെക്കൻറിൽ 2300ൽനിന്ന് 2000 ഘന അടിയാക്കി കുറക്കുകയും ചെയ്തിരുന്നു. തേനി ജില്ലയിൽ വ്യാപക മഴപെയ്യുന്ന സാഹചര്യത്തിലാണ് ജലം എടുക്കുന്നത് കുറച്ചതെന്നാണ് തമിഴ്നാട് അധികൃതരുടെ വിശദീകരണം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.