മുല്ലപ്പെരിയാർ: ഉന്നതതല സമിതി തമിഴ്നാടിെൻറ പിടിയിൽ; സുരക്ഷ റിപ്പോർട്ട് പുറത്തിറക്കാനായില്ല
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി നിർദേശപ്രകാരം രൂപവത ്കരിച്ച ഉന്നതാധികാര സമിതി പ്രഹസനമായി. സമിതിയുടെ തീരുമാനങ്ങൾ പലതും തമിഴ്നാടി െൻറ താൽപര്യം സംരക്ഷിക്കുന്ന രീതിയിലാണെന്ന വിമർശനം കേരളത്തിലെ ഉദ്യോഗസ്ഥർക്കിട യിൽ തന്നെ ശക്തമാണ്.
മുല്ലപ്പെരിയാർ പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കെ, 2014ലാണ് കേന്ദ്ര ജലവിഭവ കമീഷൻ അംഗം ചെയർമാനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചത്. സ്വത ന്ത്രവും സുതാര്യവുമായി അണക്കെട്ടിലെ വിവരങ്ങൾ ശേഖരിക്കാനും നടപടി സ്വീകരിക്കാനു മായിരുന്നു ഇത്. എന്നാൽ, വർഷം അഞ്ച് തികഞ്ഞിട്ടും സന്ദർശനങ്ങൾ പലതുകഴിഞ്ഞിട്ടും അണക്കെട്ട് സംബന്ധിച്ച സുരക്ഷ സ്ഥിതിവിവര റിപ്പോർട്ട് തയാറാക്കാനോ പ്രസിദ്ധീകരിക്കാനോ കഴിഞ്ഞില്ല.
കേന്ദ്ര ജലവിഭവ കമീഷൻ നേരിട്ട് നിയന്ത്രിക്കുന്ന കേരളത്തിലെ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാർ. എന്നാൽ, മറ്റ് അണക്കെട്ടിൽ സുരക്ഷയുടെ ഭാഗമായി പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന കാര്യങ്ങളൊന്നും മുല്ലപ്പെരിയാറിൽ പ്രായോഗികമാക്കാൻ ജല കമീഷന് കഴിഞ്ഞിട്ടില്ല.
സമിതി രൂപവത്കരണ ഘട്ടത്തിൽ തന്നെ തമിഴ്നാട് സ്വദേശി ചെയർമാനാകുകയും സമിതിയുടെ പ്രവർത്തനം അട്ടിമറിക്കപ്പെടുകയും ചെയ്തു. കുമളിയിൽ അഞ്ചു വർഷം മുമ്പ് ഓഫിസ് തുടങ്ങിയെങ്കിലും ഒരു ജീവനക്കാരനെപ്പോലും നിയമിച്ചിട്ടില്ല.
അണക്കെട്ടിലെ ജലനിരപ്പ്, സീപേജ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ആഴ്ചതോറും സമിതി നേരിട്ടെത്തി ശേഖരിക്കണമെന്നായിരുന്നു നിബന്ധന. ഇതും ഉണ്ടായിട്ടില്ല. മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് കേരളത്തിൽനിന്ന് ജലസേചന വകുപ്പ് സെക്രട്ടറി, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി എന്നിവരെയാണ് നിയോഗിക്കാറുള്ളത്. സെക്രട്ടറിമാരെ സർക്കാർ മാറ്റുന്നതനുസരിച്ച് സമിതി അംഗങ്ങൾ മാറിവരുന്നത് പല കാര്യങ്ങളുടെയും തുടർ പ്രവർത്തനം ഇല്ലാതാക്കി.
ഉന്നതാധികാര സമിതിക്ക് വിപുലമായ അധികാരം അണക്കെട്ട് സംബന്ധിച്ച് നൽകിയിട്ടുണ്ടെങ്കിലും തമിഴ്നാട് ഇത് വകവെച്ച് കൊടുക്കാറില്ല. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് സ്പിൽവേ ഷട്ടറുകളുണ്ട്. ഇവ പ്രവർത്തിപ്പിക്കുന്നതിനുള്ള ഷട്ടർ ഓപറേറ്റിങ് മാന്വൽ തയാറാക്കി നൽകാൻ തമിഴ്നാട് വൈകിപ്പിച്ചത് കഴിഞ്ഞ യോഗത്തിൽ കേരളത്തിെൻറ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ, ഏറെ പ്രാധാന്യമുള്ള ഓപറേറ്റിങ് മാന്വൽ ഉന്നതാധികാര സമിതിയെ കാഴ്ചക്കാരാക്കി കേന്ദ്ര ജല കമീഷന് നൽകിയതായാണ് പുതിയ വിവരം.
സമിതിവന്ന ശേഷം അണക്കെട്ടിെൻറ ബലക്ഷയം സംബന്ധിച്ച് പഠനം നടത്താനോ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കാനോ കഴിഞ്ഞിെല്ലന്ന് സമിതിയുടെ കഴിവുകേടായി ഈ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ പിന്തുണയുണ്ടായിട്ടും സ്വതന്ത്രമായ വിവരശേഖരണത്തിനു വഴിയൊരുക്കാതെ ഇപ്പോഴും പല കാര്യങ്ങൾക്കും തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ഏറ്റവും ഒടുവിൽ കേരളത്തെ ഞെട്ടിച്ച പ്രളയഘട്ടത്തിൽപോലും അണക്കെട്ടിലെ വിവരങ്ങൾക്കായി കേരളത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാടിെൻറ കനിവ് കാത്തിരിക്കേണ്ട ഗതികേടും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.