Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ: കേരള...

മുല്ലപ്പെരിയാർ: കേരള ഉദ്യോഗസ്ഥർ ജലനിരപ്പ് ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞു

text_fields
bookmark_border
മുല്ലപ്പെരിയാർ: കേരള ഉദ്യോഗസ്ഥർ ജലനിരപ്പ് ശേഖരിക്കുന്നത്  തമിഴ്നാട് തടഞ്ഞു
cancel

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റൽ വാട്ടർ ​െലവൽ റെക്കോഡറിൽനിന്ന്​ കേരളത്തിലെ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെത്തിയ കേരളത്തി​​​െൻറ എക്സിക്യൂട്ടിവ് എൻജിനീയർ ഗിരിജയും മറ്റ് ഉദ്യോഗസ്ഥരുമാണ് അണക്കെട്ടിന്​ മുകളിലെ ഡിജിറ്റൽ മീറ്ററിൽനിന്ന്​ വിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്.

എന്നാൽ, മീറ്റർ ഇരിക്കുന്ന മുറി തുറന്നുനൽകാൻ അണക്കെട്ടിലുണ്ടായിരുന്ന തമിഴ്​നാട്​ ഉദ്യോഗസ്ഥർ തയാറായില്ല. മുറി പൂട്ടിയശേഷം തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലംവിടുകയായിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിന്​ മുന്നിലെ സ്കെയിലിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 138.47 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 1450 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2206 ഘന അടി ജലമാണ് ഒഴുകുന്നത്. വൃഷ്​ടി പ്രദേശമായ തേക്കടിയിൽ 11.4 മി. മീറ്ററും പെരിയാർ വനമേഖലയിൽ 10.4 ഉം മഴ രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damwater levelkerala newsmalayalam news
News Summary - Mullaperiyar dam water level -kerala news
Next Story