മുല്ലപ്പെരിയാർ ജലനിരപ്പ് 138ലേക്ക് ഉയരുന്നു; കേരള-തമിഴ്നാട് അടിയന്തര യോഗം ഇന്ന്
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2200 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.
തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2077.42 ഘനയടി ജലമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം സെക്കൻഡിൽ 2200 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവായിരുന്നു ഇത്.
ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും.
അതിനിെട, കേരള-തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കും. കൂടാതെ, സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.