മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ മൗനം കൊടിയവഞ്ചന ന്യായീകരിക്കാനാവാത്തതിനാൽ; ജുഡീഷ്യല്‍ അന്വേഷണം വേണം -കെ. സുധാകരന് എം.പി
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ താത്പര്യങ്ങള്‍ തമിഴ്നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നീണ്ട മൗനംപാലിക്കുന്നത് കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എംപി. മുല്ലപ്പെരിയാർ വിഷയത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്.
മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നൽകാന് സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തതാണ്. മരംമുറി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു. എന്നാല്‍, നവംബര്‍ 6ന് തമിഴ്നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണമാണ് തമിഴ്നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തല്‍. തമിഴ്നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നിയമസഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. കനത്ത മഴയില്‍ ജനങ്ങളുടെ ആശങ്കയും ഉയരുന്നതായും സുധാകരന് ചൂണ്ടിക്കാട്ടി.
സി.പി.എം നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചു –കെ. സുധാകരന്
തിരുവനന്തപുരം: ജനാധിപത്യചേരിയെ ശാക്തീകരിക്കാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിെൻറ ശ്രമങ്ങളെ പിണറായി വിജയന് ഉള്‍പ്പെടുന്ന കേരളസംഘം അട്ടിമറിച്ചെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചത് കേരള ഘടകത്തിെൻറ സമ്മര്‍ദം മൂലമാണോയെന്ന് വ്യക്തമാക്കണം. കാലങ്ങളായി കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരമൊരു നിലപാട് പി.ബിയില്‍ സ്വീകരിക്കാന്‍ കേരള നേതാക്കള്‍ക്ക് ഇന്ധനം പകര്‍ന്നത്. കേരള നേതാക്കളുടെ സാമ്പത്തിക പ്രതാപത്തിനു മുന്നില്‍ സി.പി.എം ദേശീയ നേതൃത്വം അടിയറവ് പറഞ്ഞിരിക്കുകയാണ്. രാജ്യത്തിെൻറ മതേതരത്വവും അഖണ്ഡതയും ബലികഴിക്കുന്ന നിലപാട് പുനഃപരിശോധിക്കാന്‍ സി.പി.എം തയാറാകണം.
കേരളത്തിെൻറ താൽപര്യങ്ങള് തമിഴ്നാടിന് അടിയറവ് െവച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരുവഴിയും കാണാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.