മുല്ലപ്പെരിയാർ: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മനഃപൂർവമായ ഗൂഢാലോചനയിലൂടെ മുല്ലപ്പെരിയാറിൽ കേരളത്തിെൻറ കേസ് ഇല്ലാതാക്കിയ മരംമുറി അനുമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രണ്ട് മന്ത്രിമാർ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അവരുടെ വിലാപെത്തക്കാൾ വലുതാണ് മുഖ്യമന്ത്രിയുടെ മൗനം. ഇവരെല്ലാവരും ചേർന്ന് മുല്ലപ്പെരിയാറിൽ കേരളത്തിെൻറ കേസ് ദുർബലമാക്കി. കേരളത്തിന് സുരക്ഷ വേണമെന്ന വർഷങ്ങളായ ആവശ്യത്തിന് ഇതോടെ സുപ്രീംകോടതിയിൽ പ്രസക്തി ഇല്ലാതായി.
ജല അഡീഷനൽ ചീഫ് സെക്രട്ടറി ആദ്യം മുതൽ വിവിധ യോഗങ്ങൾ നടത്തിയിട്ടും ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി റോഷി പറഞ്ഞാൽ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. സ്വന്തം വകുപ്പിൽ എന്ത് നടക്കുന്നുവെന്ന് അറിഞ്ഞില്ലെങ്കിൽ പിന്നെ എന്തിന് തുടരണം. അദ്ദേഹത്തെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും ഒാഫിസും കൂടി മരം മുറിക്കാൻ തീരുമാനിെച്ചങ്കിൽ നിമിഷം പോലും ആ കസേരയിൽ ഇരിക്കരുത്. മുഖ്യമന്ത്രി അറിഞ്ഞാണ് തീരുമാനം എടുത്തത്.
മേൽനോട്ടസമിതി യോഗത്തിൽ കേരളത്തിെൻറ പ്രതിനിധിയായി പെങ്കടുത്ത അഡീഷനൽ ചീഫ് സെക്രട്ടറി മരം മുറിച്ചുമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായാണ് ജൂൺ 11ന് സംയുക്ത പരിശോധന നടന്നത്. മരം മുറിക്കാനുള്ള തീരുമാനം സെക്രട്ടറി തലത്തിൽ എടുത്തതായി നിയമസഭയിലും വന്നിട്ടുണ്ട്. നവംബർ ഒന്നിന് ചേർന്ന യോഗത്തിെൻറ മിനിറ്റ്സ് ഇല്ലെന്ന് മന്ത്രി റോഷി പറയുന്നു. തെൻറ പ്രസംഗത്തിൽ ഇടപെട്ടാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആ മിനിറ്റ്സ് വായിച്ചത്. ജൂൺ അഞ്ചിന് അഞ്ച് തമിഴ്നാട് മന്ത്രിമാർ ബേബി ഡാം സന്ദർശിച്ച് മണിക്കൂറുകൾക്കകം ബെന്നിച്ചൻ തോമസിെൻറ ഉത്തവരവിറങ്ങിെയന്നും എന്നിട്ടും അറിഞ്ഞില്ലെന്നാണ് സർക്കാർ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.