കേരളത്തിന്‍റെ നിർദ്ദേശം കണക്കിലെടുക്കാതെ വീണ്ടും രാത്രി മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്ന് തമിഴ്നാട്
text_fieldsഇടുക്കി: മുല്ലപ്പെരിയാറിൽ രാത്രി ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്‍റെ നിർദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകൾ തുറന്നു. രാത്രി 10 മണിക്ക് ശേഷം നാല് ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് ക്രമീകരിക്കുകയും ചെയ്തതോടെ പുലർച്ചെ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്.
രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യത്തോട് അനുഭാവ പൂർണമായ പ്രതികരണമല്ല തമിഴ്നാട് സ്വീകരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ടത് കത്തയക്കുകയും ചെയ്തിരുന്നു. തമിഴ്നാടിന്‍റെ ധിക്കാരപൂർണമായ സമീപനത്തിനെതിരെ ജില്ലയിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം.പി ഇന്ന് ഉപവാസ സമരം നടത്തും. രാവിലെ 10 മണിക്ക് ചെറുതോണിയിലാണ് സമരം ആരംഭിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ചെറുതോണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.