മുല്ലപ്പെരിയാർ: ആറ് ഷട്ടർ അടച്ചു
text_fieldsകുമളി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ഘട്ടം എത്തിയതോടെ കൂട്ടത്തോടെ തുറന്ന ഏഴ് സ്പിൽവേ ഷട്ടറുകളിൽ ആറും ബുധനാഴ്ച തമിഴ്നാട് അടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ വഴി അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 136 ഘന അടി ജലം മാത്രമാണ് ഒഴുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയായി ഉയർന്നതോടെയാണ് ചൊവ്വാഴ്ച രാത്രി സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 3949 ഘന അടി ജലം ഒഴുക്കിയത്.
ജലനിരപ്പ് നിശ്ചിത അളവിൽ നിയന്ത്രിച്ചുനിർത്തുന്നതിൽ തുടർച്ചയായി തമിഴ്നാട് വീഴ്ച വരുത്തുന്നതിനെ തുടർന്നാണ് രാത്രിയിൽ ജലനിരപ്പ് ഉയരുന്നതും കൂടുതൽ ജലം ഒഴുക്കുന്നതും. കഴിഞ്ഞ കുറെ ദിവസമായി രാത്രി ഷട്ടറുകൾ തുറക്കുന്നതും പകൽ ഇവ അടക്കുന്നതും പതിവായത് തീരദേശവാസികളിൽ വ്യാപക പ്രതിഷേധത്തിനും ഭീതിക്കും കാരണമായിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിശ്ചിത അളവിൽ നിയന്ത്രിച്ചുനിർത്താൻ കേരളവും ഇടപെടുന്നിെല്ലന്നാണ് പരാതി. ഇപ്പോൾ അണക്കെട്ടിൽ 141.35 അടി ജലമാണുള്ളത്. അതേസമയം, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400.46 അടിയാണ്. സംഭരണശേഷിയുടെ 96.96 ശതമാനം വെള്ളമാണുള്ളത്. പൊന്മുടി അണക്കെട്ടിെൻറ മൂന്ന് ഷട്ടറുകൾ ബുധനാഴ്ച 60 സെ.മീ. വീതം തുറന്നു. ഇതുവഴി സെക്കൻഡിൽ 130 ഘനയടി െവള്ളമാണ് പന്നിയാർ പുഴയിലേക്ക് ഒഴുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.