ഡാം തുറന്നാൽ പ്രളയമുണ്ടാകില്ല , വ്യാജ പ്രചാരണത്തിന് കേസെടുക്കും ; മന്ത്രി കെ. രാജൻ
text_fieldsകോഴിക്കോട് : അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമപ്രകാരം മാത്രമായിരിക്കും ഡാമുകള്‍ തുറക്കുക , ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാണ്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടു പോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .
534 ക്യുസെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുന്നത്. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്‌സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം . 1000 ക്യു സെക്‌സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ്നാട് ഉറപ്പ് നൽകിയിരുന്നു .
മുല്ലപ്പെരിയാറില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാണെന്നും മന്ത്രി അറിയിച്ചു . 2018 ലെ അനുഭവം ഇനി ഉണ്ടാകില്ല. അതേസമയം സമൂഹ മാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.