സ്വപ്നയുടെ നിയമനം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ തകർന്നു- മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ സ്പേസ് പാര്‍ക്കിലെ നിയമനം തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി പ്രസിഡന്‍റ് മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്.
സ്വപ്നയുടെ മൊഴി പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണമായും ചോദ്യം ചെയ്യപ്പെടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള ലാവണമല്ല തന്റെ ഓഫീസെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയ്ക്ക് കടകവിരുദ്ധമായ മൊഴിയാണ് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണക്കള്ളകടത്ത് കേസിൽ അന്വേഷണം തടസപ്പെടുത്താനുള്ള ഇടപെടലുകള്‍ ഉന്നത തലത്തില്‍ നടക്കുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണിത്. അതുകൊണ്ടാണ് ഇത്രനാളും അന്വേഷിച്ചിട്ടും പ്രതികള്‍ക്കെതിരായി ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.