മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും; പി.ജെ. കുര്യനുമില്ല
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും മുതിർന്ന നേതാക്കളായ വി.എം. സുധീരനും പി.ജെ. കുര്യനും കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി യോഗത്തെ അറിയിച്ചു. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനാർഥിത്വത്തിന് പരിഗണിക്കേണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മത്സരിക്കാനില്ലെന്ന് അറിയിച്ച പി.ജെ. കുര്യൻ കത്തും നൽകി.
തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പാർലമെൻററി മത്സരത്തിനിെല്ലന്ന് 25 വർഷം മുമ്പ് നേതൃത്വത്തെ അറിയിച്ചിട്ടുെണ്ടന്ന് സുധീരൻ വിശദീകരിച്ചു. പുതിയ ആളുകൾ മത്സരിക്കെട്ടയെന്നും പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും സാമൂഹിക സന്തുലിതാവസ്ഥ പരിഗണിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുന്നണിക്ക് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതാണ് മികച്ച വിജയത്തിന് അടിത്തറയായത്. പിന്നീട് അത് നഷ്ടമായി. വ്യക്തിതാല്പര്യങ്ങൾ പ്രാധാന്യം നേടി.
നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തിതാല്പര്യങ്ങള് മാറ്റിെവച്ച് പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയത്തിനായി പ്രവര്‍ത്തിക്കണം. ഇതിനായി നേതാക്കളുടെ മനസ്സ് മാറണമെന്ന ആവശ്യവും ഉണ്ടായി.
അനിവാര്യരായവർ ഒഴികെ അഞ്ച് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന് സുധീരനും നാല് തവണ മത്സരിച്ചവെര മാറ്റിനിർത്തണമെന്ന് കുര്യനും നിർദേശിച്ചു. യോഗശേഷം മാധ്യമങ്ങളെ കണ്ട കെ. മുരളീധരൻ, നേമത്ത് മത്സരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.