ടി.പി കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതിനു പിന്നിൽ അന്തർധാര -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: സി.പി.എം- ബി.ജെ.പി അന്തർധാര കാരണമാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. പക്ഷേ, ഏറ്റെടുക്കാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ നിഷ്പക്ഷമായി അന്വേഷിച്ചാൽ പല വൻ സ്രാവുകളും കുടുങ്ങും. കേസിലെ ഗൂഢാലോചന വെളിപ്പെട്ടിട്ടില്ല. കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ ജയിലിൽ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് കെ.എം. ഷാജി പറഞ്ഞത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.